തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ ലംഘിച്ചതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്‌ച മുതൽ വിട്ടുനൽകും. ഉടമകൾക്കെതിരായ കേസുകൾ കോടതികളിലേക്ക് കൈമാറും. പൊലീസ് വിളിക്കുന്നതിന് അനുസരിച്ച് സ്റ്റേഷനിലെത്തി വാഹനങ്ങൾ കൊണ്ടുപോകാം. 2,740 വാഹനങ്ങളാണ് ലോക് ഡൗൺ ലംഘിച്ചതിന് വ്യാഴാഴ്‌ച വരെ പിടിച്ചെടുത്തത്.
ലോക് ഡൗൺ ലംഘനം; പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്‌ച മുതൽ വിട്ടുനൽകും - lockdown vehicles
2,740 വാഹനങ്ങളാണ് ലോക് ഡൗൺ ലംഘിച്ചതിന് വ്യാഴാഴ്‌ച വരെ പിടിച്ചെടുത്തത്
ലോക് ഡൗൺ ലംഘനം; വാഹനങ്ങൾ തിങ്കളാഴ്‌ച മുതൽ വിട്ടുനൽകും
ലോക് ഡൗൺ കാലാവധി കഴിയുമ്പോൾ വാഹനം വിട്ടുനൽകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സ്റ്റേഷനുകളിൽ വാഹനങ്ങളുടെ എണ്ണം കൂടുന്നത് തുടരുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്‌ച മുതൽ വിട്ടുനൽകാനുള്ള തീരുമാനം. അതേസമയം ലോക് ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് തുടരും. അനാവശ്യയാത്ര നടത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് പകരം അപ്പോൾ തന്നെ പിഴ ഈടാക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.