തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം തുടങ്ങി. വ്യാപാരികളോടുള്ള സർക്കാരിന്‍റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് സമരം. മാനദണ്ഡം പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം തുടങ്ങി
വ്യാപാരികളോടുള്ള സർക്കാരിന്‍റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് സമരം
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം തുടങ്ങി
സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കാൻ ഇടപെടുക, വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികൾ മുന്നോട്ട് വയ്ക്കുന്നു. പ്രതിഷേധ സൂചകമായി 25000 കേന്ദ്രങ്ങളിൽ വ്യാപാരി വ്യവസായികൾ ഉപവാസം നടത്തും
also read:കൊച്ചി നാവിക സേന ആസ്ഥാനത്ത് സുരക്ഷ ജീവനക്കാരൻ വെടിയേറ്റ് മരിച്ചു