തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ പുനഃക്രമീകരിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് (ജൂലൈ 7) മുതൽ നിലവില്‍ വന്നു. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും 5-10 വരെ പ്രദേശങ്ങൾ ബി വിഭാഗത്തിലും 10-15 വരെ സി വിഭാഗത്തിലും 15 നു മുകളിലുള്ള പ്രദേശങ്ങൾ ഡി വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണം.
എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തിക്കും. സി വിഭാഗത്തിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്താം. എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളിൽ ഹോട്ടലുകൾക്ക് ഹോം ഡെലിവറിയും പാഴ്സൽ സംവിധാനവുമായി പ്രവർത്തിക്കാം.