കേരളം

kerala

ETV Bharat / state

ലോക്ക് അഴിച്ചപ്പോൾ വീണ്ടും കൈവിട്ട കളി, ഇനിയും രോഗവ്യാപനമോ? - ലോക്ക്‌ ഡൗൺ ഇളവുകൾ

നിയന്ത്രണങ്ങൾ ലംഘിക്കുന്നതില്‍ ഒരു രാഷ്ട്രീയ പാർട്ടിയും പിന്നിലല്ല. മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കുന്ന ചടങ്ങുകൾ ആൾക്കൂട്ടമാകാതെ ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്തം ആർക്കാണെന്ന് ആർക്കും അറിയില്ല.

കൊവിഡ്‌ കേസുകളിൽ വർധനവ്‌  രാഷ്ട്രീയ കൂടിച്ചേരലുകൾ  Forget covid instructions  reunite political parties  ലോക്ക്‌ ഡൗൺ  lockdown-relaxation  political-events  കൊവിഡ്‌ രോഗവ്യാപനം  ലോക്ക്‌ ഡൗൺ ഇളവുകൾ  കേരളത്തില്‍ ലോക്ക്ഡൗൺ ഇളവുകൾ
ലോക്ക് അഴിച്ചപ്പോൾ വീണ്ടും കൈവിട്ട കളി, ഇനിയും രോഗവ്യാപനമോ?

By

Published : Jun 16, 2021, 4:45 PM IST

Updated : Jun 16, 2021, 7:55 PM IST

തിരുവനന്തപുരം: കൊവിഡില്‍ നിന്ന് പൂർണമായും നമ്മുടെ നാട് മോചനം നേടിയിട്ടില്ല. ആൾക്കൂട്ടം രോഗവ്യാപനത്തിന് കാരണമാകുമെന്ന് അറിയാത്തവരല്ല, നമ്മുടെ ആളുകൾ. പക്ഷേ അടച്ചിടല്‍ ശക്തമാക്കിയും ഇളവുകൾ നല്‍കാതെയും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് കൊണ്ടാണ് രോഗവ്യാപനത്തില്‍ കുറവുണ്ടായതെന്ന യാഥാർഥ്യം നാം വളരെ വേഗം മറക്കുകയാണ്. ലോക്ക്ഡൗൺ നയത്തില്‍ മാറ്റം വന്നതിന് പിന്നാലെ കേരളം വീണ്ടും ആൾക്കൂട്ടത്തിന് വഴിമാറി.

ലോക്ക് അഴിച്ചപ്പോൾ വീണ്ടും കൈവിട്ട കളി, ഇനിയും രോഗവ്യാപനമോ?

രാഷ്ട്രീയക്കാർക്ക് എന്നും അൺലോക്ക്

ചെറിയ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരം പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു. വീടുകളിൽ പോലും കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന സർക്കാർ നിർദേശങ്ങളോട് ജനം പൂർണ്ണമായും സഹകരിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഇതൊന്നും ബാധകമല്ലെന്ന മട്ടാണ്. കോൺഗ്രസ് അധ്യക്ഷനായി കെ. സുധാകരൻ സ്ഥാനമേറ്റെടുത്ത ചടങ്ങിൽ പങ്കെടുത്തവർ കൊവിഡ് മാനദണ്ഡങ്ങൾക്ക് നൽകിയത് പുല്ലുവില.

സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെ രൂക്ഷമായി വിമർശിച്ച പ്രതിപക്ഷമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് മറ്റൊരു വശം. നിയന്ത്രണങ്ങൾ ലംഘിക്കുന്നതില്‍ ഒരു രാഷ്ട്രീയ പാർട്ടിയും പിന്നിലല്ല. മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കുന്ന ചടങ്ങുകൾ ആൾക്കൂട്ടമാകാതെ ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്തം ആർക്കാണെന്ന് ആർക്കും അറിയില്ല.

also read:'ആപ്പ്' ഇല്ലാതെ മദ്യം, ജൂൺ 17 മുതല്‍ ഔട്ട്ലെറ്റുകള്‍ വഴി

മറക്കരുത് ഈ പാഠം

കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം കേരളത്തിൽ അതിതീവ്ര വ്യാപനം ഉണ്ടായതിന്‍റെ പ്രധാന കാരണമായി പറയുന്നത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളാണ്. ഒരു സുരക്ഷയും പാലിക്കാതെയുള്ള കൂടിച്ചേരലുകൾ സംസ്ഥാനത്ത് രണ്ടാം തരംഗ തീവ്രത കഠിനമാക്കി. തെരഞ്ഞെടുപ്പുകളുടെ ഭാഗമായി നടന്ന റാലികൾ, സമ്മേളനങ്ങൾ, ജാഥകൾ എല്ലാം രോഗവ്യാപനത്തിന് കാരണമായി. ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് ഇക്കാര്യത്തില്‍ സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും നേരിടേണ്ടി വന്നത്.

രാഷ്ട്രീയക്കാർക്ക് എന്നും അൺലോക്ക്

ജനത്തിന് എന്നും ലോക്ക് തന്നെ

മൂന്നാം തരംഗം നേരിടാനുള്ള മുൻകരുതൽ സ്വീകരിക്കാൻ സർക്കാർ തയ്യാറെടുക്കുമ്പോൾ സാധാരണക്കാർ പ്രത്യക്ഷത്തില്‍ ലോക്ക്ഡൗണില്‍ തന്നെയാണ്. വിവാഹ ചടങ്ങുകൾക്കും മരണാനന്തര ചടങ്ങുകൾക്കും ഇപ്പോഴും പങ്കെടുക്കാവുന്നവരുടെ എണ്ണം 20 മാത്രമാണ്.

സ്കൂളുകളും കോളജുകളും അടച്ചിട്ടും രോഗവ്യാപനം വർധിക്കുമ്പോൾ കണ്ടെയ്‌ൻമെന്‍റ് സോണുകളും ക്രിട്ടിക്കല്‍ കണ്ടെയ്‌ൻമെന്‍റ് സോണുകളും പ്രഖ്യാപിച്ചും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതും സാധാരണക്കാരാണ്.

Last Updated : Jun 16, 2021, 7:55 PM IST

ABOUT THE AUTHOR

...view details