കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇന്ന് മുതൽ അണ്‍ലോക്ക് - കൊവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തിലാവും സംസ്ഥാനത്ത് ഇനി മുതലുള്ള നിയന്ത്രണങ്ങൾ

kerala lockdown ; ease in restrictions  pandemic  covid  kerala  covid protocols  test positivity rate  സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകള്‍ ഇന്ന് മുതൽ  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  കൊവിഡ്  കൊവിഡ് മഹാമാരി
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകള്‍ ഇന്ന് മുതൽ

By

Published : Jun 17, 2021, 9:23 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകള്‍ ഇന്ന് മുതൽ പ്രാബല്യത്തില്‍ . പ്രാദേശികമായ നിയന്ത്രണങ്ങളാണ് നിലവിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിതീവ്ര വ്യാപന മേഖലകൾ ഒഴികെ മറ്റുള്ള എല്ലാ സ്ഥലങ്ങളിലും ലോക്ക്ഡൗൺ പിന്‍വലിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍. എട്ട് ശതമാനത്തില്‍ താഴെ പോസിറ്റിവിറ്റി നിരക്കുള്ള എ വിഭാഗത്തിലെ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും തുറന്നു. ഇവിടെ യാത്രയ്ക്ക് പാസ് നിര്‍ബന്ധമല്ല.

Also read: തെരുവിൽ കഴിയുന്നവർക്ക് വാക്‌സിൻ നൽകി കൊച്ചി നഗരസഭ

എന്നാല്‍ ആള്‍കൂട്ടം തടയാന്‍ പരിശോധനകള്‍ തുടരും. 8 മുതൽ 20 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുള്ള ബി വിഭാഗത്തിലെ പ്രദേശങ്ങളില്‍ യാത്രയ്ക്ക് സത്യാവാങ്മൂലം മതി. കടുത്ത രോഗ വ്യാപനമുള്ള സി, ഡി കാറ്റഗറി സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരും.

എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ടിപിആര്‍ ബുധനാഴ്ചകളില്‍ അവലോകനം ചെയ്യും. ഈ പ്രതിവാര അവലോകനങ്ങളുടെ അടിസ്ഥാനത്തിലാകും പ്രാദേശിക തല നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുക. ഇത് പ്രകാരം കേരളത്തില്‍ പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്.

ABOUT THE AUTHOR

...view details