കേരളം

kerala

ETV Bharat / state

സുരക്ഷിതമായി വീട്ടിലിരിക്കണം... അടച്ചുപൂട്ടി കേരളം - etv bharat

മെയ്‌ എട്ട് മുതല്‍ 16 വരെയാണ് ലോക്ക്‌ ഡൗണ്‍. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അഭ്യര്‍ഥന

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്‌ഡൗണ്‍  ലോക്ക്‌ഡൗണ്‍  Lockdown in Kerala  Lockdown in Kerala from today  Lockdown  കേരളത്തില്‍ കര്‍ശന നിയന്ത്രണം  നിയന്ത്രണം കേരളത്തില്‍  കേരളം ലോക്ക്‌ഡൗണ്‍  covid updates kerala  kerala lockdown  lockdown kerala  covid updates  covid second wave  india  kerala'  etv bharat news  etv bharat  etv bharat covid updates
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്‌ഡൗണ്‍

By

Published : May 8, 2021, 7:27 AM IST

തിരുവനന്തപുരം: കൊവിഡ്‌ രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്‌ ഡൗണ്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്ന് രാവിലെ ആറ്‌ മണി മുതല്‍ ഒമ്പത് ദിവസമാണ് സംസ്ഥാനം സമ്പൂര്‍ണമായും അടച്ചിടുക. നിലവിലുണ്ടായിരുന്ന മിനി ലോക്ക്‌ഡൗണ്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ക് ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കുവാൻ കഴിയുകയുള്ളുയെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍.

ലോക്ക്‌ ഡൗണ്‍ നിയന്ത്രണങ്ങള്‍

  • അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക്‌ രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം.
  • ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
  • ഇന്‍റർനെറ്റ്, ടെലികോം ഐ.ടി മേഖലയിലെ സ്ഥാപനങൾക്കും അനുമതി.
  • ബസ് സർവീസ് സ്വകാര്യ വാഹനങ്ങൾ എന്നിവ അനുവദിക്കില്ല.
  • സര്‍ക്കാര്‍ ഓഫീസുകള്‍ ഓഫീസുകള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവ അടച്ചിടും.
  • ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, അവശ്യ സര്‍വീസ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറത്തിറങ്ങാം.
  • ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സേവനങ്ങൾ എന്നിവക്ക്‌ രാവിലെ 10 മുതൽ ഒരു മണി വരെ പ്രവര്‍ത്തിക്കാം.
  • വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർക്ക് പങ്കെടുക്കാം.
  • ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
  • ചരക്ക് ഗതാഗതത്തിന് തടസമില്ല.
  • വിമാനം, ട്രെയിൻ സർവീസുകൾ ഉണ്ടാകും.
  • പെട്രോൾ പമ്പുകൾ, വാഹന വർക്ക്‌ഷോപ്പുകൾ എൽപിജി വിതരണ കേന്ദ്രങ്ങൾ എന്നിവ തുറക്കാം.
  • നിർമാണ മേഖലയിലെ ജോലികൾക്ക് തടസമില്ല.
  • തൊഴിലുറപ്പ് ജോലികളിൽ ഒരിടത്ത് അഞ്ച് പേർ മാത്രം അനുമതി.
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.
  • ലോക്ക് ഡൗണിനെത്തുടർന്ന് കുടുങ്ങിപ്പോയ വിനോദ സഞ്ചാരികൾ, വിമാനം, കപ്പൽ എന്നിവയിലെ ജീവനക്കാർ എന്നിവർ താമസിക്കുന്ന ഹോട്ടലുകൾ, ലോഡ്ജുകൾ, തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം.

ABOUT THE AUTHOR

...view details