തിരുവനന്തപുരം: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്നത് സംബന്ധിച്ച് കേരളം ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ജൂൺ എട്ട് മുതൽ രാജ്യത്ത് കൂടുതൽ മേഖലകളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിൽ കൂടുതൽ ഇളവുകൾ വേണ്ട എന്ന നിലപാടാണ് കേരളത്തിനുള്ളത്. കേന്ദ്രം ഇളവ് നൽകിയ മേഖലകളിലും നിയന്ത്രണങ്ങളോടെ പ്രവർത്തനം മതി എന്ന നിലപാടിലാണ് സംസ്ഥാനം.
ലോക്ക് ഡൗൺ ഇളവുകളിൽ കേരളത്തിന്‍റെ തീരുമാനം ഇന്ന് - തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും
മുഖ്യമന്ത്രി
ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രം അനുവദിച്ചിരുന്നു. എന്നാൽ എണ്ണം കർശനമായി പരിമിതപ്പെടുത്താനാണ് സംസ്ഥാനത്തിന്‍റെ നീക്കം. ഷോപ്പിംഗ് മാളുകൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ കടകൾ തുറക്കാനാണ് ആദ്യം അനുമതി നൽകുക. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് ചെറിയ ഇളവുകൾ നൽകും. പകുതി സീറ്റുകൾ അനുവദിക്കാനാണ് നീക്കം. അന്തർ സംസ്ഥാന യാത്രക്ക് പാസ്സ് ഏർപ്പെടുത്തി അനുമതി നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്.