കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി, നാല് ജില്ലകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍

മെയ് 23 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ മെയ് 16ന് ശേഷം ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

kerala lockdown  lockdown in kerala  lockdown extended in kerala  കേരള ലോക്ക്ഡൗൺ  കേരത്തിൽ ലോക്ക്ഡൗൺ നീട്ടി  കേരള കൊവിഡ് ലോക്ക്ഡൗൺ
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടി

By

Published : May 14, 2021, 6:58 PM IST

Updated : May 14, 2021, 7:35 PM IST

തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോക്ക്ഡൗൺ നീട്ടി. മെയ് 23 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. അതി തീവ്ര വ്യാപനമുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിൾ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നടപടി. മറ്റ് ജില്ലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. അതേസമയം, ട്രിപ്പിള്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ച നാല് ജില്ലകളില്‍ ഇപ്പോഴുള്ള ഇളവുകള്‍ കുറയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം സംസ്ഥാനത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി മാധ്യമങ്ങളോട്

സംസ്ഥാനത്ത് ഇന്ന് 34,694 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 93 മരണങ്ങളും കൊവിഡ് ബാധിച്ചാണെന്ന് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 31,319 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 16,36,790 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്.

സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് കണക്ക്

കൂടുതൽ വായനയ്ക്ക്:ഇന്ന് 34,694 പേർക്ക് കൂടി കൊവിഡ്, മരണം 93

Last Updated : May 14, 2021, 7:35 PM IST

ABOUT THE AUTHOR

...view details