തിരുവനന്തപുരം:ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ അന്തർസംസ്ഥാന യാത്രകൾക്ക് ഒരുങ്ങി കെ.എസ്.ആർ.ടി.സി. കൊവിഡ് നിയന്ത്രണങ്ങളിൽ ഇരുസംസ്ഥാനങ്ങളും ഇളവ് നൽകിയ സാഹചര്യത്തിൽ കേരള- കർണാടക അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കാൻ തയ്യാറെന്ന് കേരളം കർണാടക സർക്കാരിനെ അറിയിച്ചു.
ജൂലൈ 12 മുതൽ സർവീസ് ആരംഭിക്കാനാണ് സന്നദ്ധത അറിയിച്ചത്. കർണാടക സർക്കാരിന്റെ മറുപടിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. കർണാടക സർക്കാരിന്റെ മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നടത്താനാകൂ. യാത്രക്കാരുടെ ആവശ്യമനുസരിച്ച് പരിമിതമായ സർവീസുകളാണ് കോഴിക്കോട്, കാസർകോട് വഴി കെ.എസ്.ആർ.ടി.സി നടത്തുക.