തിരുവനന്തപുരം:ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മാറ്റിയതോടെ തലസ്ഥാനനഗരി വീണ്ടും ഉണർന്നു. രാത്രി കാലങ്ങളില്‍ സജീവമായിരുന്ന തട്ടുകടകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു. രാത്രി പത്ത് മണി വരെ പാഴ്‌സല്‍ കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. തിരക്കുണ്ടെങ്കിലും സാമൂഹ്യ അകലം പാലിച്ചാണ് പ്രവർത്തനം. തട്ടുകടകൾ ഉപജീവനമാർഗമാക്കിയ നിരവധി പേരുടെ ജീവിതമാണ് ഇതോടെ തിരിച്ചുവരുന്നത്. തട്ടുകട ഇല്ലാത്തപ്പോൾ സമൂഹ അടുക്കളയേയും ജനകീയ ഹോട്ടലുകളെയുമാണ് പലരും ആശ്രയിച്ചിരുന്നത്. നഗരത്തില്‍ കുറഞ്ഞ ചെലവില്‍ ഭക്ഷണം കഴിച്ച് ജീവിക്കുന്നവരുടെ ഏക ആശ്രയം തട്ടുകടകളാണ്. സാമൂഹ്യ അടുക്കളകൾ ക്വാറന്‍റൈനിൽ ഉള്ളവർക്ക് മാത്രമായി സേവനം ചുരുക്കിയതോടെ തട്ടുകടകളിൽ നിന്ന് പാഴ്‌സലുകൾ ധാരാളം പോകുന്നു.
തലസ്ഥാനനഗരിയില്‍ തട്ടുകടകൾ സജീവമായി
രാത്രി പത്ത് മണി വരെ പാഴ്‌സല്‍ കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. തിരക്കുണ്ടെങ്കിലും സാമൂഹ്യ അകലം പാലിച്ചാണ് പ്രവർത്തനം.
നിയന്ത്രണങ്ങൾ കുറയുന്നു; തലസ്ഥാനനഗരിയില്‍ തട്ടുകടകൾ സജീവമാകുന്നു
തട്ടുകടകൾ നടത്തുന്നവരുടെയും ജീവനക്കാരുടെയും ജീവിതം ലോക്ക് ഡൗൺ കാലത്ത് കടുത്ത പ്രതിസന്ധിയിലായിരുന്നു. തട്ടുകടക്കാരുടെ സംഘടന ഇടപ്പെട്ട് കൂട്ടത്തിലെ ചെറുകിടക്കാരെ സഹായിച്ചിരുന്നു. ഇപ്പോൾ ഇളവു ലഭിച്ചിട്ടും എല്ലാവരും കടകൾ തുറന്നിട്ടില്ല.