തിരുവനന്തപുരം: കൊവിഡ് കാലത്തെ സാമൂഹിക അകലമെന്ന വെല്ലുവിളി ഓഡിയോ ക്ലാസുകളിലൂടെ മറികടന്ന് കാഴ്‌ച പരിമിതരായ വിദ്യാർഥികൾ. മറ്റുള്ളവരുടെ സഹായത്തോടെ ജീവിതം നയിക്കുന്ന കാഴ്‌ച പരിമിതർക്ക് സ്‌പർശന വിലക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാൻ സാങ്കേതിക വിദ്യയും വിനോദങ്ങളുമാണ് ഇവരെ സഹായിക്കുന്നത്.
ലോക്ക് ഡൗണിലും പഠനം തുടര്‍ന്ന് കാഴ്‌ച പരിമിതർ - visually impaired students
അധ്യാപകരുടെ സഹായത്തോടെ ഓഡിയോ പഠനവും ബ്രെയില്‍ ലിപിയിലുള്ള പഠനവും.
തിരുവനന്തപുരം വഴുതക്കാട്ടെ കാഴ്‌ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ് കൃഷ്‌ണ അടക്കമുള്ളവരാണ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പഠനം നടത്തുന്നത്. മൂന്ന് പരീക്ഷകൾ ബാക്കി നിൽക്കെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അധ്യാപകർ പാഠഭാഗങ്ങൾ ഓഡിയോ രൂപത്തിലാക്കി വിദ്യാർഥികൾക്ക് നൽകിയത് വിദ്യാർഥികൾക്ക് സഹായമായി. ബ്രെയില്‍ ലിപിയിലുള്ള പഠനം ഇവർ പതിവുപോലെ തുടരുന്നു. പുറത്തിറങ്ങിയുള്ള സഞ്ചാരം തടസപ്പെട്ടെങ്കിലും കളികളും പഠനവുമായി സ്‌പർശന വിലക്കിന്‍റെ കാലത്തെ അതിജീവിക്കാനാണ് കാഴ്ച പരിമിതരുടെ ശ്രമം.