കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിച്ചു; കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ നിയന്ത്രണം തുടരും - thiruvananthapuram lock down

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ ഓഫിസുകള്‍ക്കും 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. മാളുകള്‍, ഷോപ്പിങ്ങ് കോംപ്ലക്‌സുകള്‍ എന്നിവ തുറക്കാം. നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം.

തിരുവനന്തപുരം ലോക്ക് ഡൗൺ  ലോക്ക് ഡൗൺ തലസ്ഥാനം  thiruvananthapuram lock down  lock down tvm
ലോക്ക് ഡൗൺ

By

Published : Aug 14, 2020, 9:27 PM IST

തിരുവനന്തപുരം:തിരുവനന്തപുരംനഗരസഭ പരിധിയിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. വെള്ളിയാഴ്‌ച അര്‍ധരാത്രി മുതല്‍ ഇളവുകള്‍ നിലവില്‍ വരും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ കടകള്‍ തുറക്കാം. എല്ലാ കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തന സമയത്തില്‍ ഇളവ് നല്‍കി. രാവിലെ 9 മുതൽ രാത്രി 9 വരെ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്‌സൽ ഭക്ഷണം വിതരണം ചെയ്യാം. മാളുകള്‍, ഷോപ്പിങ്ങ് കോംപ്ലക്‌സുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ.

ജിമ്മുകള്‍, കായിക വിനോദ കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. കൂടാതെ നഗരസഭ പ്രദേശത്തെ ബാറുകള്‍ക്കും പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. പാഴ്‌സലായി മദ്യം വിൽപന നടത്താനാണ് അനുമതി. നഗര പരിധിയിലെ മാര്‍ക്കറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം. കല്ല്യാണം, മരണം എന്നീ ചടങ്ങുകളില്‍ നിയന്ത്രണം തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് തന്നെ കിടക്കും. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്വകാര്യ ഓഫീസുകള്‍ക്കും 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. എന്നാല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

ABOUT THE AUTHOR

...view details