കേരളം

kerala

ETV Bharat / state

പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട യുവാക്കളെ രക്ഷപ്പെടുത്തി നാട്ടുകാർ - pathanamthitta news

മണിമലയാറിൽ ജലനിരപ്പ്‌ ക്രമാതീതമായി ഉയർന്നതോടെ വീടുകളിൽ വെള്ളം കയറുകയും തുടർന്ന് സാധനങ്ങൾ എടുക്കാൻ പോയ യുവാക്കളാണ് ഒഴുക്കിൽപെട്ടത്.

ഒഴുക്കിൽപെട്ട യുവാക്കളെ രക്ഷപ്പെടുത്തി നാട്ടുകാർ  പത്തനംതിട്ട ഒഴുക്കിൽപെട്ട യുവാക്കളെ രക്ഷപ്പെടുത്തി  പത്തനംതിട്ട വാർത്ത  മല്ലപ്പള്ളി വാർത്ത  മല്ലപ്പള്ളിയിലെ വെള്ളപ്പൊക്കം  വെള്ളപ്പൊക്കം വാർത്ത പത്തനംതിട്ട  Locals rescue youths pathanamthitta  Locals rescue youths news  locals news  mallappilly news  pathanamthitta news  mallapilly news
പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട യുവാക്കളെ രക്ഷപ്പെടുത്തി നാട്ടുകാർ

By

Published : Oct 17, 2021, 12:18 PM IST

പത്തനംതിട്ട:മല്ലപ്പള്ളിയിൽ ഒഴുക്കിൽപ്പെട്ട രണ്ടു യുവാക്കളെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ആശ്വാസ വാർത്തയായി. മല്ലപ്പള്ളി സ്വദേശികളായ സജി, മനോജ്‌ കുമാർ എന്നിവരാണ് ഒഴുക്കിൽ പെട്ടത്. വീട് വെള്ളത്തിലായപ്പോൾ ഒഴുകിപോയ വീട്ടു സാധനങ്ങൾ പിടിക്കാൻ വള്ളത്തിൽ പോയ രണ്ടു യുവാക്കൾ വള്ളം മറിഞ്ഞ് ഒഴുക്കിൽ പെടുകയായിരുന്നു.

മല്ലപ്പള്ളി തിരുമാലിട ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. മണിമലയാറിൽ ജലനിരപ്പ്‌ ക്രമാതീതമായി ഉയർന്നതോടെയാണ് ഇവരുടെ വീടുകളിൽ വെള്ളം കയറിയത്.

പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട യുവാക്കളെ രക്ഷപ്പെടുത്തി നാട്ടുകാർ

ഒരാളെ മല്ലപ്പള്ളി പാലത്തിൽ നിന്നും കയറിട്ടു കൊടുത്തു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാൾ കയറിൽ പിടിച്ചെങ്കിലും കുത്തൊഴുക്കിൽ പിടിവിട്ടു വീണ്ടും താഴേക്ക് ഒഴുകിപ്പോയി. മീറ്ററുകൾക്കപ്പുറം ആറ്റരികിലെ വള്ളിപടർപ്പുകളിൽ പിടിച്ചു കിടന്നയാളെ നാട്ടുകാർ എത്തി രക്ഷിക്കുകയായിരുന്നു.

സുരക്ഷാ നിർദേശങ്ങൾ അവഗണിച്ചു യുവാക്കൾ ഒഴുക്കിൽ പെട്ട വീട്ടു സാധനങ്ങൾ പിടിക്കാനിറങ്ങിയതിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.

READ MORE:ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details