തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തീപ്പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ. ദമ്പതികളുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചത്.
അമ്പിളിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ - തിരുവനന്തപുരത്ത് ദമ്പതികൾ മരിച്ചു
സംഭവത്തിൽ കലക്‌ടർ സ്ഥലത്തെത്തി നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച് ഉറപ്പുനൽകിയാൽ മാത്രമേ സമരത്തിൽ നിന്ന് പിൻമാറുകയുള്ളു എന്നാണ് നാട്ടുകാർ പറയുന്നത്
അമ്പിളിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ
അതേസമയം, രാജൻ താമസിച്ചിരുന്ന ഭൂമിയിലേക്ക് തർക്കം ഉന്നയിച്ച് രംഗത്തെത്തിയിരുന്ന വസന്ത നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ സുരക്ഷയ്ക്കായാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കലക്‌ടർ സ്ഥലത്തെത്തി നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച് ഉറപ്പുനൽകിയാൽ മാത്രമേ സമരത്തിൽ നിന്ന് പിൻമാറുകയുള്ളു എന്നാണ് നാട്ടുകാർ പറയുന്നത്.