കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ച് റോഡ് ഉപരോധം - road blocked by locals in poovar
അവണാകുഴിയിൽ കൊവിഡ് സ്ഥിരീകരിച്ച രോഗികളെ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ വീഴ്‌ച വരുത്തിയെന്ന് ആരോപണം

റോഡ് ഉപരോധിച്ച് നാട്ടുകാർ
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച രോഗികളെ യഥാസമയം ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് ആരോപിച്ച് കാഞ്ഞിരംകുളം പൂവാർ റോഡ് നാട്ടുകാർ ഉപരോധിച്ചു. അവണാകുഴി സ്വദേശികളായ ദമ്പതികൾക്ക് ചൊവ്വാഴ്‌ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ അധികൃതർ വീഴ്‌ച വരുത്തിയെന്നാണ് ആരോപണം.
പൂവാറിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ