തിരുവനന്തപുരം: അതിദാരിദ്ര ലഘൂകരണം എന്ന സര്‍ക്കാരിന്‍റെ പുതിയ പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റിലൂടെ വ്യക്തമാക്കി. 10 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ ശ്രമങ്ങളെ ബജറ്റിലൂടെ അഭിനന്ദിച്ചു.
ദാരിദ്ര നിര്‍മാർജനം തദ്ദേശ സ്ഥാപനങ്ങളിലൂടെ - local self government in budget
10 കോടി രൂപ അതിദാരിദ്ര ലഘൂകരണ പദ്ധതിക്കായി അനുവദിച്ചു.
തദ്ദേശം
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഹെല്‍ത്ത് ഗ്രാൻഡായി 2968 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 559 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ലഭ്യമാകും. ഈ തുക പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ലഭ്യമാക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ മികവുറ്റതാക്കാനായിരിക്കും ഈ പണം ചെലവഴിക്കുക.
also read:പുതിയ നികുതി നിര്‍ദേശങ്ങളില്ല
Last Updated : Jun 4, 2021, 12:06 PM IST