തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് 18ന് സർവകക്ഷിയോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് കക്ഷി നേതാക്കളുടെ അഭിപ്രായം അറിയാനായാണ് യോഗം വിളിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും സർക്കാരിന്‍റെയും കൂടി അഭിപ്രായം അറിഞ്ഞ ശേഷം തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് കമ്മിഷന്‍റെ നിലപാട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സർവകക്ഷിയോഗം വിളിക്കും - തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും സർക്കാരിന്‍റെയും കൂടി അഭിപ്രായം അറിഞ്ഞശേഷം തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് കമ്മിഷന്‍റെ നിലപാട്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 18 ന് സർവകക്ഷിയോഗം വിളിക്കാൻ തീരുമാനം
തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കമ്മിഷൻ ആരംഭിച്ചു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്‍റെ ഭാഗത്തു നിന്നു കൂടി ഇത്തരമൊരു അവശ്യമുണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം സജീവമായി പരിഗണിക്കും. ചവറ, കുട്ടനാട് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ട്.