തദ്ദേശ തെരഞ്ഞെടുപ്പിനായി 21,865 വാര്‍ഡുകൾ; കൂടുതലും സ്ത്രീവോട്ടർമാർ - തദ്ദേശ തെരഞ്ഞെടുപ്പ് കേരളം
ആകെ 2,71,20823 വോട്ടര്‍മാരാണുള്ളത്. 282 ട്രാന്‍സ്‌ജെണ്ടര്‍ വോട്ടുകളുമുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ 21,865 വാര്‍ഡുകൾ ഡിസംബര്‍ 8, 10, 14 തീയതികളില്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. 941 ഗ്രാമപഞ്ചായത്തുകളിലായി 15,692 വാര്‍ഡുകൾ, 86 മുന്‍സിപ്പാലിറ്റികളിലെ 3078 വാര്‍ഡുകൾ, ആറ് കോര്‍പ്പറേഷനുകളില്‍ 414 വാര്‍ഡുകൾ, 152 ബ്ലോക്കു പഞ്ചായത്തുകളിലെ 2080 വാര്‍ഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലായി 331 വാര്‍ഡുകളിലും തെരഞ്ഞെടുപ്പ് നടക്കും. ആകെ 2,71,20823 വോട്ടര്‍മാരാണുള്ളത്. ഇതിൽ 1,41,94,725 സ്ത്രീ വോട്ടർമാരും 1,29,25,766 പുരുഷ വോട്ടര്‍മാരുമാണ്. 282 ട്രാന്‍സ്‌ജെണ്ടര്‍ വോട്ടുകളുമുണ്ട്.