തിരുവനന്തപുരം:ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ സുഗമമായ വോട്ടെടുപ്പ് നടക്കുന്നതിനായി വിവിധ തലങ്ങളിൽ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് ഇലക്ഷൻ നോഡൽ ഓഫീസർ ഐജി പി വിജയൻ അറിയിച്ചു. അഞ്ച് ജില്ലകളെയും പ്രത്യേകം മേഖലകളായി തിരിച്ചാണ് പൊലീസിനെ നിയോഗിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി സംസ്ഥാന പൊലീസ് മേധാവിയുടെ കീഴിൽ എട്ട് കമ്പനി സ്ട്രൈക്കിങ് ഫോഴ്സിനെ തയ്യാറാക്കിയിട്ടുണ്ട്. സോണൽ ഐജി, ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ കീഴിലും ഏഴ് കമ്പനി വീതം പൊലീസുകാർ സ്ട്രൈക്കിങ് ഫോഴ്സായി പ്രവർത്തിക്കും. അഞ്ച് ജില്ലകളിലെയും പ്രശ്ന ബാധിത ബൂത്തുകളിൽ പൊലീസിന്‍റെ പ്രത്യേക നിരീക്ഷണവും പട്രോളിങ്ങും ഉണ്ടായിരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു - Special police teams
സോണൽ ഐജി, ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ കീഴിലും ഏഴ് കമ്പനി വീതം പൊലീസുകാർ സ്ട്രൈക്കിങ് ഫോഴ്സായി പ്രവർത്തിക്കും
![തദ്ദേശ തെരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു തദ്ദേശ തെരഞ്ഞെടുപ്പ് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു POLICE ELECTION തിരുവനന്തപുരം Local body elections Special police teams ensure security](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9785533-thumbnail-3x2-local-election.jpg)
തദ്ദേശ തെരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു
ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 1722 പ്രശ്നബാധിത ബൂത്തുകളുള്ളതായാണ് പൊലീസിന്‍റെ കണക്ക്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിന് ഒരു പൊലീസ് സ്റ്റേഷനിൽ രണ്ടുവീതം 354 പ്രത്യേക പട്രോൾ സംഘങ്ങളും രംഗത്തുണ്ടാവും. പൊലീസിന്‍റെ മൊത്തം പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനുമായി തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ഐജി പി വിജയൻ്റെ നേതൃത്വത്തിൽ പ്രത്യേക ഇലക്ഷൻ സെൽ പ്രവർത്തിച്ചു വരുന്നുണ്ട്.