തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പരസ്യപ്രചാരണം ഞായറാഴ്‌ച വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.
കൊട്ടിക്കലാശമില്ല; പരസ്യ പ്രചാരണം നാളെ അവസാനിക്കും - public campaign ends
കൊവിഡ് പശ്ചാത്തലത്തില്‍ കൂട്ടം കൂടുന്നത് നിരോധിച്ചു. നിർദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍.
കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടംചേർന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രചാരണ സമയം അവസാനിച്ചാൽ പുറത്തു നിന്നെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും വാർഡിന് പുറത്തു പോകണം.
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ല ഭരണകൂടം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിങ് സ്റ്റേഷനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ ഏഴിനും എട്ടിനും അവധിയായിരിക്കും. വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഡിസംബർ ആറു മുതൽ ഒൻപതു വരെ അവധിയായിരിക്കുമെന്ന് തിരുവനന്തപുരം ജില്ല കലക്ടർ നവജോത് ഖോസ അറിയിച്ചു.