തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‌പന കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചതായി എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. തീയതി തീരുമാനിക്കുന്നത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാകും. 301 മദ്യ വില്‌പന കേന്ദ്രങ്ങളും ഒരുമിച്ച് തുറക്കാനുള്ള നടപടികളാണ് നടക്കുന്നത്. കള്ള് ഷാപ്പുകൾ തുറന്നത് ഇതിന് മുന്നോടിയായിട്ടാണ്. തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഇതിന്‍റെ ഭാഗമായി ബാർ കൗണ്ടറുകളിൽ നിന്ന് മദ്യം ബിവറേജ് നിരക്കിൽ പാഴ്‌സല്‍ നൽകും. ഇതിനായി എക്സൈസ് ചട്ടം ഭേദഗതി ചെയ്യും.
മദ്യശാലകൾ തുറക്കും; തീയതി തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ - excise minister t p ramakrishnan
301 മദ്യ ഷോപ്പുകൾ ഒരുമിച്ച് തുറക്കാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു.
![മദ്യശാലകൾ തുറക്കും; തീയതി തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ മന്ത്രി ടി പി രാമകൃഷ്ണൻ മദ്യശാലകൾ തുറക്കും എക്സൈസ് മന്ത്രി സംസ്ഥാനത്ത് മദ്യ വില്‌പന minister t p ramakrishnan bar opening kerala excise minister t p ramakrishnan kerala bar opening date](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7191582-344-7191582-1589437300178.jpg)
മദ്യശാലകൾ തുറക്കും; തീയതി തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ
മദ്യശാലകൾ തുറക്കും; തീയതി തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ
മദ്യശാലകളുടെ പ്രവർത്തന സമയവും കുറയ്ക്കും. ഓൺലൈൻ മദ്യ വില്‍പ്പനയ്ക്കുള്ള മൊബൈൽ ആപ്പ് അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. മദ്യത്തിന്‍റെ നികുതി വർദ്ധിപ്പിച്ചത് താത്കാലികമായാണ്. എപ്പോൾ പിൻവലിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. കൊവിഡുമായി ബന്ധപ്പെട്ട് സമ്പദ് സ്ഥിതി പിടിച്ചു നിർത്താനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. കള്ളിന് ക്ഷാമം അനുഭപ്പെടുന്നുണ്ട്. കള്ള് കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ലകളിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് കള്ള് എത്തിക്കാൻ വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
Last Updated : May 14, 2020, 12:26 PM IST