തിരുവനന്തപുരം: നെടുമങ്ങാട് ഏഴ് ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റില്‍. മഞ്ച സ്വദേശി പക്കുമ എന്നു വിളിക്കുന്ന അൻഷാദ് (27) ആണ് എക്‌സൈസിന്‍റെ പിടിയിലായത്. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ചില്ലറ വിൽപ്പനയ്ക്ക് വേണ്ടിയാണ് ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
നെടുമങ്ങാട് ഏഴ് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ
മഞ്ച സ്വദേശി പക്കുമ എന്നു വിളിക്കുന്ന അൻഷാദാണ് എക്‌സൈസിന്‍റെ പിടിയിലായത്.
നെടുമങ്ങാട് ഏഴ് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ
Also Read:കോഴിക്കോട് മലയോര മേഖലകളിൽ പരിശോധന ; 1220 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു
ലോക്ക്ഡൗണിൽ മദ്യവിൽപ്പനശാലകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കള്ളവാറ്റും അനധികൃത മദ്യവിൽപ്പനയും വ്യാപകമാണ്. ഈ പശ്ചാത്തലത്തിൽ എക്‌സൈസ് ജില്ലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.