കേരളം

kerala

ETV Bharat / state

റെക്കോഡ് കുടി ; ഈസ്‌റ്റര്‍ തലേന്ന് സംസ്ഥാനത്ത് വിറ്റത് 87 കോടി രൂപയുടെ മദ്യം, മുന്നില്‍ ചാലക്കുടി ബെവ്‌കോ

ഈസ്‌റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വില്‍പ്പന നടത്തിയത് 87 കോടി രൂപയുടെ മദ്യം, ഏറ്റവുമധികം മദ്യം വിറ്റത് ചാലക്കുടി ബെവ്‌കോ ചില്ലറ വില്‍പ്പനശാല. കണക്കുകള്‍ ഇങ്ങനെ..

Liquor sale in kerala  Liquor sale in kerala on Easter Celebration  Easter Celebration  kerala on Easter eve  Chalakudy Bevco outlet  ഈസ്‌റ്ററിലും റെക്കോര്‍ഡിട്ട്  ഈസ്‌റ്റര്‍ തലേന്ന് സംസ്ഥാനത്ത് വിറ്റത്  87 കോടി രൂപയുടെ മദ്യം  ചാലക്കുടി ബെവ്‌കോ  ഈസ്‌റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി  ഈസ്‌റ്ററില്‍ ഏറ്റവുമധികം മദ്യം വിറ്റത്  ഈസ്‌റ്റര്‍ ദിനാഘോഷങ്ങള്‍  ഈസ്‌റ്റര്‍
ഈസ്‌റ്റര്‍ തലേന്ന് സംസ്ഥാനത്ത് വിറ്റത് 87 കോടി രൂപയുടെ മദ്യം

By

Published : Apr 10, 2023, 2:58 PM IST

Updated : Apr 10, 2023, 5:59 PM IST

തിരുവനന്തപുരം : ഈസ്‌റ്റര്‍ ദിനാഘോഷങ്ങള്‍ക്കായി മലയാളികള്‍ കുടിച്ചത് 87 കോടി രൂപയുടെ മദ്യം. സാധാരണ ദിവസങ്ങളില്‍ ശരാശരി 55 കോടി രൂപയുടെ മദ്യം വില്‍ക്കുന്നിടത്താണ് ഈസ്‌റ്റര്‍ തലേന്ന് ബെവ്‌കോ വില്‍പ്പന കുതിച്ചുയര്‍ന്നത്. 65.95 ലക്ഷം രൂപയുമായി ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ചാലക്കുടി ബെവ്‌കോ ചില്ലറ വില്‍പ്പനശാലയിലാണ്.

ആദ്യ അഞ്ചില്‍ ആരെല്ലാം :തൊട്ടുപിന്നില്‍ നെടുമ്പാശേരി ഔട്ട്‌ലെറ്റാണ്. ഇവിടെ 59.12 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുട-58.25 ലക്ഷം, തിരുവമ്പാടി 57.30 ലക്ഷം, കോതമംഗലം-56.68 ലക്ഷം, ചങ്ങനാശേരി-55.56 ലക്ഷം രൂപ എന്നിങ്ങനെയാണ് ഏറ്റവും അധികം വില്‍പ്പന നടത്തിയ ആദ്യ അഞ്ച് ഔട്ട്‌ലെറ്റുകള്‍.

ഈസ്‌റ്റര്‍ ഏപ്രില്‍ ഒമ്പതിനായിരുന്നെങ്കിലും തലേദിവസത്തെ വില്‍പ്പനയാണ് ഈസ്‌റ്ററിന്‍റേതായി ബെവ്‌കോ കണക്കാക്കുന്നത്. 500 രൂപയ്‌ക്ക് മുകളിലുളള മദ്യത്തിന് 30 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 50 രൂപയും സര്‍ക്കാര്‍ ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ചിരുന്നതിനാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ വര്‍ധനയ്‌ക്ക് അത് കാരണമായിട്ടുണ്ടെന്ന് ബെവ്‌കോ അറിയിച്ചു.

ക്രിസ്‌മസിനും റെക്കോഡ് :ഇക്കഴിഞ്ഞ ക്രിസ്‌മസിനും സംസ്ഥാനത്തെ മദ്യവില്‍പ്പന റെക്കോഡിലായിരുന്നു. ഇതുപ്രകാരം ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള നാലുദിവസം മാത്രം 282.10 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ ബുദ്ധിമുട്ടിയിരുന്ന സംസ്ഥാന സര്‍ക്കാരിന് ഇത് ഏറെ ആശ്വാസം പകരുകയും ചെയ്യുന്നതായിരുന്നു.

കൊല്ലം ആശ്രാമം, തിരുവനന്തപുരം പവര്‍ഹൗസ്, ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റുകളിലായിരുന്നു ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പനയുണ്ടായത്. എന്നാല്‍ ഇതിന് മുന്നിലെ വര്‍ഷം ഇതേ കാലയളവില്‍ 270.31 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്. ഇതുപരിഗണിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 12 കോടിയുടെ വില്‍പ്പനയാണ് ഏറ്റവുമൊടുവിലെ ക്രിസ്‌മസിനുണ്ടായത്. ഡിസംബര്‍ 22ന് 65.26 കോടിയുടെ മദ്യം, 23ന് 75.02 കോടിയുടെ മദ്യം, 24ന് 89.52 കോടിയുടെ മദ്യം, 25ന് 52.30 കോടിയുടെ മദ്യം എന്നിങ്ങനെയായിരുന്നു കച്ചവടം. എന്നാല്‍ 24ന് ഏകദേശം 90 കോടി രൂപയുടെ മദ്യവില്‍പ്പനയുണ്ടായെങ്കിലും മുന്‍വര്‍ഷത്തെ ഇതേ ദിവസത്തേക്കാള്‍ നേരിയ കുറവുണ്ടായി.

പ്രതിസന്ധിക്കിടയിലെ റെക്കോഡ് : മദ്യത്തിന്‍റെ വില്‍പ്പന നികുതി നാല് ശതമാനം ഉയര്‍ത്തിയ ശേഷമുള്ള ആദ്യ ഉത്സവ സീസണ്‍ കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ വില്‍പ്പനയ്‌ക്കുള്ള വര്‍ധനയില്‍ ഇതും ഒരു ചെറിയ ഘടകമാണെന്ന് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ നാലുദിവസം ലഭിച്ച 282.10 കോടിയില്‍ 250 കോടിയും സര്‍ക്കാര്‍ ഖജനാവിലേക്കുള്ളതാണ്. റം മദ്യത്തിനായിരുന്നു ഏറ്റവുമധികം ഡിമാന്‍ഡ്.

ഡിമാന്‍റില്ലാതെ വൈന്‍ :എന്നാല്‍ സമീപകാലത്തായി വൈനിന്‍റെ വില്‍പ്പനയില്‍ വന്‍തോതില്‍ ഇടിവുണ്ടായിരുന്നു. ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വൈനിന്‍റെ വില്‍പ്പന നികുതി 112 ശതമാനത്തില്‍ നിന്ന് 86 ആയി കുറച്ചുവെങ്കിലും കാര്യമായ ഫലം കണ്ടില്ല. അതായത് ഇതിലൂടെ വൈന്‍ ബോട്ടിലൊന്നിന് 40 മുതല്‍ 50 വരെ രൂപ വില കുറഞ്ഞിരുന്നു.

Last Updated : Apr 10, 2023, 5:59 PM IST

ABOUT THE AUTHOR

...view details