തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യ വില കൂട്ടുമെന്ന സൂചന നൽകി എക്സൈസ് മന്ത്രി ടി. പി രാമകൃഷ്‌ണൻ. വില വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. അസംസ്‌കൃത വസ്‌തുക്കളുടെ വില വർധിച്ചത് വസ്‌തുതയാണെന്നും വിലയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബിവറേജസ് കോർപ്പറേഷൻ പരിശോധിക്കുകയാണ്. നിലവിൽ ഏഴ് ശതമാനം വില കൂട്ടാനാണ് നിർദേശം എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ - T P Ramakrishnan
നിലവിൽ ഏഴ് ശതമാനം വില കൂട്ടാനാണ് നിർദേശം എന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണൻ വ്യക്തമാക്കി.
![സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്ന് ടി പി രാമകൃഷ്‌ണൻ ടി പി രാമകൃഷ്‌ണൻ തിരുവനന്തപുരം liquor price hike excise minister liquor price may increase says t p ramakrishnan T P Ramakrishnan liquor price kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10149789-thumbnail-3x2-liquor.jpg)
സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്ന് ടി പി രാമകൃഷ്‌ണൻ
അതേസമയം അസംസ്‌കൃത വസ്‌തുക്കളുടെ വില കൂടിയതിനാൽ 20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. വില വർധനവ് ആവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ സർക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണൻ
Last Updated : Jan 7, 2021, 1:11 PM IST