തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കുന്നു. ഫെബ്രുവരി ഒന്ന് മുതൽ മദ്യവില കൂട്ടാനാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. അടിസ്ഥാന വിലയിൽ 7 ശതമാനം വരെ വർധനവ് വരുത്താനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. വിലവർധനവിന് അനുമതി തേടി ബിവറേജസ് കോർപ്പറേഷൻ സർക്കാറിന് ശുപാർശ നൽകിയിരുന്നു. മദ്യ നിർമാതാക്കൾക്ക് നൽകുന്ന വില വർധിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഫുൾ ബോട്ടിലിന് 30 രൂപ മുതൽ 40 രൂപ വരെ വില വർധനവ് ഉണ്ടാകും. ബിയർ, വൈൻ എന്നിവയ്ക്ക് വില വർധനവില്ല.
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതല്‍ മദ്യവില വര്‍ധിക്കും - മദ്യവില വര്‍ധന ഫെബ്രുവരി 1 മുതല്‍
അടിസ്ഥാന വിലയിൽ 7 ശതമാനം വരെ വർധനവ് വരുത്തും. ബിയർ, വൈൻ എന്നിവയ്ക്ക് വില വർധനവില്ല.
![സംസ്ഥാനത്ത് ഫെബ്രുവരി 1 മുതല്‍ മദ്യവില വര്‍ധിക്കും liquor price hike liquor price hike in state from february 1 kerala liquor price സംസ്ഥാനത്ത് മദ്യവില വര്‍ധന മദ്യവില വര്‍ധന ഫെബ്രുവരി 1 മുതല്‍ തിരുവനന്തപുരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10231193-thumbnail-3x2-liquoe.jpg)
നിർമാതാക്കൾക്ക് നൽകുന്ന വില വർധിപ്പിക്കണമെന്നത് ബിവറേജസ് കോർപ്പറേഷന് മുന്നിൽ മദ്യ കമ്പനികൾ നിരവധി തവണ മുന്നോട്ടുവെച്ച ആവശ്യമാണ്. നാലു വർഷം മുമ്പാണ് സംസ്ഥാനത്ത് മദ്യ കമ്പനികൾക്ക് ബിവറേജസ് കോർപ്പറേഷൻ നൽകുന്ന തുകയിൽ വർധന വരുത്തിയത്. അതിനുശേഷം പലതവണ ഈ നിർദേശം മുന്നോട്ടു വച്ചെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതുമൂലം ബിവറേജസ് കോർപ്പറേഷനിലേക്ക് മദ്യം നൽകുന്നതിൽ മദ്യ കമ്പനികൾ കുറവ് വരുത്തുകയും ചെയ്‌തിരുന്നു. ഇത്തരത്തിൽ നഷ്‌ടം സഹിച്ച് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കമ്പനികൾ വീണ്ടും ബിവറേജസ് കോർപ്പറേഷനെ അറിയിച്ചതിനെത്തുടർന്നാണ് വില വർധിപ്പിക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.