തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച (ജൂലൈ 18) മദ്യ വിലപ്പനശാലകള്‍ തുറക്കും. വാരാന്ത്യ ലോക്ക് ഡാണില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് മദ്യ വിൽപ്പനശാലകള്‍ പ്രവര്‍ത്തിക്കുക.
വാരാന്ത്യ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യ വിതരണ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുകയാണ് പതിവ്. എന്നാല്‍ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് (18-07-2021 മുതല്‍) ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് മദ്യ വിലപ്പനശാലകളും പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡാൗണ്‍ ഇളവുകള്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് മദ്യ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.