കേരളം

kerala

ETV Bharat / state

ഇനി ഉഴപ്പ് നടക്കില്ല, സർക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക്ക് പഞ്ചിങ്ങ് സംവിധാനം സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ തീരുമാനം - spark system kerala

ജീവനക്കാരുടെ കൃത്യനിഷ്‌ഠയും കാര്യക്ഷമതയും ഉറപ്പാക്കാനാണ് നടപടി. പഞ്ച് ചെയ്‌ത് അരമണിക്കൂര്‍ സീറ്റില്‍ നിന്ന്‌ മാറി നിന്നാല്‍ അവധിയായി കണക്കാക്കും. അവധിയടക്കമുള്ളവയും സ്‌പാര്‍ക്കിലൂടെയാകും നടപ്പാക്കുക.

ബയോമെട്രിക്ക് പഞ്ചിങ്ങ്  സ്‌പാര്‍ക്ക്‌ സോഫ്‌റ്റ്‌വെയര്‍  സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍നില  സർക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക്ക് പഞ്ചിങ്ങ് സംവിധാനം  ചീഫ്‌ സെക്രട്ടറി വിപി ജോയ്  biometric punching  spark system kerala  link biometric punching with spark
ഇനി ഉഴപ്പ് നടക്കില്ല, സർക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക്ക് പഞ്ചിങ്ങ് സംവിധാനം സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ തീരുമാനം

By

Published : Apr 25, 2022, 7:29 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക്ക് പഞ്ചിങ്ങ് സംവിധാനം സ്‌പാര്‍ക്ക് സോഫ്‌റ്റ്‌വെയറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്‌. ജീവനക്കാരുടെ കാര്യക്ഷമതയും കൃത്യനിഷ്‌ഠയും ഉറപ്പാക്കാനാണ് നടപടി. സ്‌പാര്‍ക് മുഖേന ശമ്പളം ലഭ്യമാകുന്ന എല്ലാ ഓഫീസുകളിലും അടിയന്തരമായി ഉത്തരവ്‌ നടപ്പിലാക്കണമെന്നാണ് ചീഫ്‌ സെക്രട്ടറി വിപി ജോയ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വകുപ്പ് മേധാവികള്‍ ഇക്കാര്യം ഉറപ്പുവരുത്തണം:സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ കൃത്യനിഷ്‌ഠയില്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ബയോമെട്രിക്ക് പഞ്ചിങ്ങ്‌ സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കുന്നത്. ജീവനക്കാര്‍ പഞ്ച് ചെയ്‌ത ശേഷം സീറ്റിലില്ലെങ്കിലടക്കം കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ വകുപ്പ് മേധവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പഞ്ച് ചെയ്‌ത് അരമണിക്കൂര്‍ സീറ്റില്‍ നിന്ന്‌ മാറി നിന്നാല്‍ അവധിയായി കണക്കാക്കും. അവധിയടക്കമുള്ളവയും സ്‌പാര്‍ക്കിലൂടെയാകും നടപ്പാക്കുക.

ABOUT THE AUTHOR

...view details