തിരുവനന്തപുരം:കൊവിഡിനെ തുടർന്ന് കടക്കെണിയിലായ ലൈറ്റ് ആൻഡ് സൗണ്ട്സ്, പന്തൽ സംരംഭകർ സർക്കാരിൻ്റെ പരിഗണന തേടി സെക്രട്ടേറിയറ്റിനു മുന്നിൽ. കടബാധ്യതയെ തുടർന്ന് തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട്സ് സംരംഭകൻ നിർമ്മൽ ചന്ദ്രൻ ജൂലൈ രണ്ടിന് ആത്മഹത്യ ചെയ്‌തിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട്സ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരളയുടെ തിരുവനന്തപുരം സിറ്റി മേഖലാ സെക്രട്ടറിയായിരുന്നു നിർമ്മൽ.
സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ് സൗണ്ട്സ്, പന്തൽ സംരംഭകർ - Light and Sounds Entrepreneurs protest news
ജൂലൈ രണ്ടിന് കടബാധ്യതയെ തുടർന്ന് ലൈറ്റ് ആൻഡ് സൗണ്ട്സ് സംരംഭകൻ നിർമ്മൽ ആത്മഹത്യ ചെയ്‌തിരുന്നു.

ലൈറ്റ് ആൻഡ് സൗണ്ട്സ്, പന്തൽ സംരംഭകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു
കൊവിഡ് കാലത്ത് എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച സർക്കാർ തങ്ങളെ പരിഗണിച്ചില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. 10 ലക്ഷം രൂപവരെ പലിശ രഹിത വായ്പ അനുവദിക്കുക, ചെറിയ സമരങ്ങളിൽ ഉച്ചഭാഷിണികൾക്ക് അനുമതി നൽകുക, വാക്‌സിൻ എടുത്തവരെ പങ്കെടുപ്പിച്ച് പൊതു പരിപാടികൾ നടത്താൻ അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ് സൗണ്ട്സ്, പന്തൽ സംരംഭകർ
Last Updated : Jul 5, 2021, 1:12 PM IST