തിരുവനന്തപുരം: ലൈഫ് മിഷൻ വഴി ഒന്നര ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് തോമസ് ഐസക്. അറുപതിനായിരത്തോളം വീടുകള്‍ പട്ടിക വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഉറപ്പാക്കും. ഭൂരഹിതരും ഭവന രഹിതര്‍ക്കും അടക്കം 1.35 ലക്ഷം കുടുംബങ്ങള്‍ക്ക് മുന്‍ഗണന. 6,000 കോടി രൂപ ലൈഫ് പദ്ധതിക്ക് വേണ്ടി വരുമെന്നും 1,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും ബാക്കി തുക വായ്‌പ വഴിയും തദ്ദേശ സ്ഥാപനങ്ങൾ വഴിയും കണ്ടെത്തുമെന്നും തോമസ് ഐസക്ക്
മത്സ്യമേഖലയിലും ലൈഫ്: ഒന്നര ലക്ഷം വീടുകള്‍ വീടുകൾ പ്രഖ്യാപിച്ചു - kerala budget update
40,000 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വീട് നൽകും.
ലൈഫ് മിഷൻ വഴി മത്സ്യമേഖലയിൽ 10,000 മത്സ്യതൊഴിലാളി കുടുംബത്തിന് വീട്
ലൈഫ് മിഷൻ വഴി മത്സ്യമേഖലയിൽ 10,000 മത്സ്യതൊഴിലാളി കുടുംബത്തിന് വീടു നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. 2,080 കോടി രൂപയ്ക്ക് ലൈഫ് മിഷൻ വഴി 40,000 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വീടു നൽകും. 12,000 പട്ടിക വര്‍ഗക്കാര്‍ക്കും വീട് വച്ചു നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്.
Last Updated : Jan 15, 2021, 11:28 AM IST