തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് പിടിച്ചെടുത്ത ഫയലുകൾ കോടതിയില്‍ സമർപ്പിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് അന്വേഷണ സംഘം രേഖകൾ സമർപ്പിച്ചത്. ലൈഫുമായി ബന്ധപ്പെട്ട നിയമോപദേശം ഉൾപ്പെടെയുള്ള നാലു പ്രധാന ഫയലുകളാണ് സെക്രട്ടേറിയറ്റിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തിരുന്നത്.
ലൈഫ് മിഷൻ വിവാദം; വിജിലൻസ് പിടിച്ചെടുത്ത ഫയലുകൾ കോടതിയില്‍ - life mission
ലൈഫുമായി ബന്ധപ്പെട്ട നിയമോപദേശം ഉൾപ്പെടെയുള്ള നാലു പ്രധാന ഫയലുകളാണ് സെക്രട്ടേറിയറ്റിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തിരുന്നത്.

ലൈഫ് മിഷൻ വിവാദം; വിജിലൻസ് പിടിച്ചെടുത്ത ഫയലുകൾ കോടതിൽ നൽകി
എൽഡിഎഫ് സർക്കാരിന്‍റെ പ്രധാന പദ്ധതിയായിരുന്നു ലൈഫ് മിഷൻ. പിന്നീട് ഇതു തന്നെ വിവാദത്തിൽ പെട്ടു. സിബിഐ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണ് വിജിലൻസ് ലൈഫുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ കസ്റ്റഡിയിൽ എടുക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾ പരിശോധിച്ച് അവയിൽ കഴമ്പ് ഉണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്താനായിരുന്നു വിജിലൻസിനോട് സർക്കാർ നിർദേശിച്ചിരുന്നത്.