വീണ്ടും വിവാദം; ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക്കുമായി കരാർ ഒപ്പുവച്ചത് യു.എ.ഇ കോൺസുലേറ്റ് ജനറല്‍ - life mission project
2019 ജൂലൈ 31ന് ഒപ്പുവച്ച കരാറിൽ യു.എ.ഇ കോൺസുലേറ്റ് ജനറലും യൂണിടാക് എം.ഡി സന്തോഷ് ഈപ്പനും തമ്മിലാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്
![വീണ്ടും വിവാദം; ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക്കുമായി കരാർ ഒപ്പുവച്ചത് യു.എ.ഇ കോൺസുലേറ്റ് ജനറല്‍ ലൈഫ് മിഷന്‍ പദ്ധതി യു.എ.ഇ കോൺസുലേറ്റ് ജനറല്‍ തിരുവനന്തപുരം life mission project thiruvananthapuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8525061-thumbnail-3x2-www.jpg)
തിരുവനന്തപുരം:ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തില്‍ യൂണിടാക്കുമായി കരാർ ഒപ്പുവെച്ചത് യു.എ.ഇ കോൺസുലേറ്റ് ജനറലെന്ന് റിപ്പോര്‍ട്ട്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രം റെഡ്ക്രസൻ്റുമായാണ്. അത് പ്രകാരം ഫ്ലാറ്റ് നിർമാണത്തിന് കമ്പനിയെ കണ്ടത്തേണ്ടതും കരാർ ഒപ്പിടേണ്ടതും റെഡ്ക്രസൻ്റാണ്. എന്നാൽ 2019 ജൂലൈ 31ന് ഒപ്പുവെച്ച കരാറിൽ യു.എ.ഇ കോൺസുലേറ്റ് ജനറലും യൂണിടാക് എം.ഡി സന്തോഷ് ഈപ്പനും തമ്മിലാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. നിർമാണത്തിന് ആവശ്യമായ പണം റെഡ്ക്രസൻ്റ് നൽകും എന്നൊരു പരാമർശം മാത്രമാണ് കരാറിൽ ഉള്ളത്. യു.എ.ഇ കോൺസുലേറ്റും യൂണിടാക്കും മാത്രമാണ് കരാറിലെ കക്ഷികൾ. കേന്ദ്ര അനുമതിയോടെ മാത്രമേ വിദേശ സഹായം സ്വീകരിക്കാൻ സാധിക്കൂവെന്നിരിക്കേയാണ് ഒരു വിദേശ രാജ്യത്തിൻ്റെ കോൺസുലേറ്റ് തന്നെ നേരിട്ട് കേരളത്തിൽ ഒരു പദ്ധതിക്കായി കരാർ നൽകുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് കമ്മിഷൻ വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് പുതിയ രേഖകള്‍ പുറത്ത് വരുന്നത്.