തിരുവന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ നിര്‍മിക്കുന്ന വീടുകളുടെ പൂർത്തികരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ലൈഫ് മിഷന്‍ പദ്ധതി; പ്രതിപക്ഷ നേതാവിന്‍റെ പ്രസ്‌താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് പിണറായി വിജയന്‍
ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയ വീടുകളുടെ ക്രഡിറ്റ് പ്രതിപക്ഷ നേതാവ് എടുത്തോട്ടെയെന്നും എന്നാൽ വീടുകൾ പൂർത്തിയാക്കാൻ സാധിച്ചു എന്നതാണ് ഈ സർക്കാരിന് ആശ്വാസം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയ വീടുകളുടെ ക്രഡിറ്റ് പ്രതിപക്ഷ നേതാവ് എടുത്തോട്ടെയെന്നും എന്നാൽ വീടുകൾ പൂർത്തിയാക്കാൻ സാധിച്ചുയെന്നതാണ് ഈ സർക്കാരിന് ആശ്വാസം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച രണ്ടു ലക്ഷം വീടുകളുടെ പൂർത്തികരണ പ്രഖ്യാപനത്തിന് മുന്നോടിയായി സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനും പൊതുജനവും തമ്മിലുള്ള ചോദ്യോത്തര പരിപാടിയിലാണ് പ്രതിപക്ഷ നേതാവിന്‍റെ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്.
ലൈഫ് മിഷന്‍റെ ഒന്നാം ഘട്ടത്തില്‍ 15 വർഷത്തോളമായി നിർമാണമാരംഭിച്ച വീടുകള്‍ സർക്കാർ പൂർത്തിയാക്കി. പദ്ധതി പ്രകാരം 54,000 ത്തോളം വീടുകളിൽ വെറും 2000 വീടുകളാണ് കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഞങ്ങൾക്ക് അതിന്‍റെ ക്രഡിറ്റ് ആവശ്യമില്ല. പക്ഷെ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന ആശ്വാസമാണ് ഈ സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍റെ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയുടെ ഭാഗമായി നടക്കുന്ന രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ശനിയാഴ്‌ച മുഖ്യ മന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.