കേരളം

kerala

ETV Bharat / state

ലൈഫ് പദ്ധതി ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും - government announces vigilance probe

റെഡ്ക്രസന്‍റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്നാണ് വിജിലൻസിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം  വടക്കാഞ്ചേരി ലൈഫ് പദ്ധതി  ലൈഫ് പദ്ധതി  വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ  life mission  government announces vigilance probe  life mission government announces vigilance probe
ലൈഫ് പദ്ധതി; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

By

Published : Sep 23, 2020, 10:25 AM IST

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ ആസ്ഥാനമായ റെഡ്ക്രസന്‍റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്നാണ് വിജിലൻസിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതിയിൽ കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടോ എന്നതടക്കം എല്ലാ വിഷയങ്ങളും നിരുപാധികം പരിശോധിക്കണമെന്നാണ് വിജിലൻസിന് നൽകിയിരിക്കുന്ന നിർദേശം.

ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടിരുന്നു. 140 അപ്പാർട്ട്മെന്‍റുകൾ പണിയുന്നതിനുള്ള പദ്ധതിയിൽ നാലര കോടി കമ്മിഷൻ പറ്റിയെന്ന് സ്വപ്ന സുരേഷ് മൊഴിയിൽ വ്യക്തമാക്കിയിരുന്നു. എങ്ങനെയാണ് പദ്ധതിയിൽ കമ്മിഷൻ ഇടപാട് നടന്നുവെന്ന വിവരം പുറത്തു വന്നത്. സർക്കാരിന്‍റെ അഭിമാന പദ്ധതിയിൽ കമ്മിഷൻ ഇടപാട് നടന്നുവെന്നത് സർക്കാരിനു തന്നെ നാണക്കേടായി. പ്രതിപക്ഷം സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ്. ആരോപണമുയർന്ന് ഒന്നര മാസത്തിനു ശേഷമാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നത്.

ABOUT THE AUTHOR

...view details