തിരുവനന്തപുരം:റെഡ്ക്രസന്‍റുമായി ബന്ധപ്പെട്ട ലൈഫ് മിഷൻ ഫയലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ ധാരണാപത്രം ഒപ്പിട്ടുവെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍റെ വിവാദ ഫ്ലാറ്റു നിർമാണവുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്.
വിവാദങ്ങൾക്കിടെ ലൈഫ് മിഷൻ ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി - life mission contravention
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍റെ വിവാദ ഫ്ലാറ്റു നിർമാണവുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്. നിയമ, തദ്ദേശഭരണ വകുപ്പുകളുമായി ബന്ധപ്പെട്ട ഫയലുകളാണ് മുഖ്യമന്ത്രി പരിശോധിക്കുക.
വിവാദങ്ങൾക്കിടെ ലൈഫ് മിഷൻ ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി
നിയമ, തദ്ദേശഭരണ വകുപ്പുകളുമായി ബന്ധപ്പെട്ട ഫയലുകളാണ് മുഖ്യമന്ത്രി പരിശോധിക്കുക. ലൈഫ് മിഷൻ പദ്ധതി നടപ്പാക്കാൻ റെഡ് ക്രസന്‍റുമായി ഉണ്ടാക്കിയ കരാറിൽ സർക്കാർ രണ്ടാം കക്ഷിയാണെന്ന് വ്യക്തമാകുന്ന ധാരണാപത്രം പുറത്തുവന്നിരുന്നു. ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ യു.വി ജോസ് ആണ് സർക്കാരിന് വേണ്ടി ധാരണാപത്രം ഒപ്പിട്ടത്.