തിരുവനന്തപുരം:ഹൈക്കോടതി വിധി സി.പി.എം നിലപാട് സാധൂകരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്. രാഷ്ട്രീയ താല്പര്യങ്ങൾക്ക് അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നതിന്‍റെ ഭാഗമാണ് ലൈഫ് മിഷനെതിരായ കേസ് എന്നാണ് പാര്‍ട്ടി നിലപാട്. പാർട്ടി നിലപാട് സാധൂകരിക്കുന്നതാണ് ഹൈക്കോടതി വിധി എന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. എഫ്.സി.ആർ.എ നിയമ പ്രകാരം ലൈഫ് മിഷനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നുണ പ്രചാരകർക്കേറ്റ തിരിച്ചടിയാണ്. നിയമപ്രശ്നങ്ങൾ ഉയർത്താൻ കഴിയാതെ സിബിഐ ഉന്നയിച്ച വാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്ന് വ്യക്തമായതായും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.
ലൈഫ് മിഷന്‍ കേസില്‍ നുണ പ്രചാരകർക്ക് തിരിച്ചടി: സി.പി.എം - സി.പി.എം
രാഷ്ട്രീയ താല്പര്യങ്ങൾക്ക് അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നതിന്‍റെ ഭാഗമാണ് ലൈഫ് മിഷനെതിരായ കേസ് എന്നാണ് പാര്‍ട്ടി നിലപാട്. പാർട്ടി നിലപാട് സാധൂകരിക്കുന്നതാണ് ഹൈക്കോടതി വിധി എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അറിയിച്ചു
ലൈഫ് മിഷന്‍ കേസില്‍ നുണ പ്രചാരകർക്ക് തിരിച്ചടി: സി.പി.എം
മുന്നൂറോളം കോടിയുടെ ടൈറ്റാനിയം കേസ് അന്വേഷിക്കാത്ത സി.ബി.ഐ ഒരു എം.എൽ.എയുടെ പരാതിയിൽ ഉടൻ എഫ്.ഐ.ആർ സമർപ്പിച്ചത് രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണ്. ഇത്തരം നടപടികൾക്കെതിരെ ജനവികാരം ഉയർന്ന് വരണമെന്നും സി.പി.എം ആവശ്യപ്പെട്ടു.