തിരുവനന്തപുരം :മേയറുടെ പേരില്‍ സി.പി.എം ജില്ല സെക്രട്ടറിക്കുള്ള കത്ത് എഴുതിയതാരെന്നല്ല, ചോര്‍ത്തിയതാരെന്ന അന്വേഷണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. കത്തെഴുതിയതാരെന്ന അന്വേഷണമില്ലെന്നതില്‍ നിന്നുതന്നെ കള്ളന്‍ കപ്പലിലാണെന്ന് വ്യക്തമാണ്. ചീട്ടുകളിക്കുന്നത് പോലെയാണ് ആനാവൂര്‍ നഗരസഭയിലേക്ക് ആളുകളെ ഇന്‍റര്‍വ്യൂ ചെയ്യുന്നത്.
'ചീട്ടുകളിക്കുന്നത് പോലെയാണ് ആനാവൂര്‍ നാഗപ്പന്‍ ജോലിക്ക് ഇന്‍റര്‍വ്യൂ നടത്തുന്നത്' : പരിഹാസവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
തിരുവനന്തപുരം കോര്‍പറേഷന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തുന്ന സത്യഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ചീട്ടുകളിക്കുന്നത് പോലെയാണ് ആനാവൂര്‍ നാഗപ്പന്‍ ജോലിക്ക് ഇന്‍റര്‍വ്യൂ നടത്തുന്നത്: പരിഹാസവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
ആകാശത്ത് നോക്കിയാണ് ആനാവൂര്‍ നിയമനം നടത്തുന്നത്. കോര്‍പറേഷനില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് താമസിയാതെ പൂജപ്പുരയിലേക്ക് പോകാം. ഇപ്പോള്‍ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം കത്ത് ഒളിപ്പിക്കുന്നതിന് വേണ്ടിയാണെന്നും കോര്‍പറേഷന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തുന്ന സത്യഗ്രഹ സമരത്തില്‍ തിരുവഞ്ചൂര്‍ ആരോപിച്ചു. ആനാവൂര്‍ ഇപ്പോള്‍ പി.എസ്.സി ചെയര്‍മാനാണെന്ന് രമേശ് ചെന്നിത്തലയും പരിഹസിച്ചു.