കേരളം

kerala

ETV Bharat / state

തൊഴിലുറപ്പ് വേതന കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകി - മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകി

1154 കോടി രൂപയാണ് ഗ്രാമവികസന മന്ത്രാലയത്തില്‍ നിന്നും കുടിശ്ശിക ഇനത്തില്‍ കേരളത്തിന് ലഭിക്കേണ്ടതുണ്ട്

പിണറായി വിജയൻ

By

Published : Mar 20, 2019, 7:03 AM IST

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് കുടിശ്ശികയായി കിട്ടാനുള്ള തുക എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 2018 നവംബര്‍ മുതലുള്ള വേതനത്തിന് 1154 കോടി രൂപ ഗ്രാമവികസന മന്ത്രാലയത്തില്‍ നിന്നും കുടിശ്ശിക ഇനത്തില്‍ ലഭിക്കേണ്ടതുണ്ട്. ഇതിനു പുറമെ ഭരണപരമായ ചെലവുകള്‍ക്കായുള്ള 86.87 കോടി രൂപയും കുടിശ്ശികയാണ്.ഇത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയാനന്തരം മറ്റു ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴിലുറപ്പു പദ്ധതിയാണ് ഏക ആശ്രയം.

സംസ്ഥാനത്തിന്‍റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രളയത്തെത്തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് 50 തൊഴില്‍ദിനങ്ങള്‍ കൂടി ഗ്രാമവികസന മന്ത്രാലയം അധികമായി അനുവദിച്ചിരുന്നു. സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന തൊഴിലാളികള്‍ ചെയ്ത ജോലിയുടെ വേതനം ലഭിക്കാതെ അങ്ങേയറ്റം പ്രയാസപ്പെടുകയാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.അതിനാല്‍ എത്രയും വേഗം കുടിശ്ശിക അനുവദിക്കാന്‍ ഗ്രാമവികസന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ABOUT THE AUTHOR

...view details