കേരളം

kerala

ETV Bharat / state

പകുതിപേര്‍ പോലും വോട്ട് ചെയ്യാതെ തിരുവനന്തപുരത്ത് ആറ് വാര്‍ഡുകള്‍ - ആറ് വാര്‍ഡുകള്‍

കൊവിഡ് ഭീതി മൂലം മുതിർന്ന വോട്ടർമാരിൽ ഏറെപ്പേരും വോട്ടു ചെയ്യാൻ എത്തിയില്ലെന്നാണ് വിലയിരുത്തൽ

less polling in 6 wards tvm  less polling  6 wards tvm  പകുതിപേര്‍ പോലും വോട്ട് ചെയ്യാതെ തിരുവനന്തപുരത്ത് ആറ് വാര്‍ഡുകള്‍  ആറ് വാര്‍ഡുകള്‍  തദ്ദേശ തെരഞ്ഞെടുപ്പ്
പകുതിപേര്‍ പോലും വോട്ട് ചെയ്യാതെ തിരുവനന്തപുരത്ത് ആറ് വാര്‍ഡുകള്‍

By

Published : Dec 11, 2020, 9:13 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പകുതി പേർ പോലും വോട്ടു ചെയ്യാതെ തിരുവനന്തപുരം കോർപ്പറേഷനിൽ ആറ് വാർഡുകൾ. നന്തൻകോട് (41.12), മുട്ടട (44.96), നാലാഞ്ചിറ (44.27), കവടിയാർ ( 47.90), കുറവൻകോണം (45.53), വഴുതക്കാട് (49.39) എന്നീ വാർഡുകളിലാണ് ഏറ്റവും കുറവ് പേര്‍ വോട്ട് ചെയ്തത്. ഇതില്‍ തന്നെ ഏറ്റവും കുറവ് നന്തൻകോട് ആണ്.

കഴിഞ്ഞ കൗൺസിലിലെ ഡെപ്യൂട്ടി മേയർ കൂടിയായ രാഖി രവികുമാർ എൽഡിഎഫിന് വേണ്ടി മത്സരിച്ച വാർഡാണ് വഴുതക്കാട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആറു വാർഡുകളിലും 50 ശതമാനത്തിന് മുകളിൽ വോട്ട് പോൾ ചെയ്യപ്പെട്ടിരുന്നു. അതേസമയം വോട്ട് കുറഞ്ഞത് ആർക്ക് ഗുണമാകുമെന്ന ആലോചനയിലാണ് മുന്നണികൾ. കൊവിഡ് ഭീതി മൂലം മുതിർന്ന വോട്ടർമാരിൽ ഏറെപ്പേരും വോട്ടു ചെയ്യാൻ എത്തിയില്ലെന്നാണ് വിലയിരുത്തൽ.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നഗരം വിട്ടു പോയ വോട്ടർമാരിൽ പലരും തിരിച്ചെത്തിയിട്ടുമില്ല. പ്രചരണത്തിനെത്തിയ പ്രവർത്തകരെ പോലും ചില ഫ്ലാറ്റുകളിൽ പ്രവേശിപ്പിച്ചില്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും ചിലയിടങ്ങളിൽ വോട്ടർമാരുടെ വിമുഖതയ്ക്ക് കാരണമായിട്ടുള്ളതായി വിലയിരുത്തപ്പെടുന്നു.

ABOUT THE AUTHOR

...view details