തിരുവനന്തപുരം : എം.ബി.രാജേഷ് മന്ത്രിയായതോടെ ഒഴിവുവന്ന സ്‌പീക്കർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥിയായി എ.എൻ.ഷംസീറും യു.ഡി.എഫ് സ്ഥാനാർഥിയായി അൻവർ സാദത്തുമാണ് മത്സരിക്കുന്നത്. 10 മണിയോടെയാണ് സഭയില്‍ വോട്ടിംഗ് തുടങ്ങിയത്.
പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കാന്‍ നിയമസഭയില്‍ വോട്ടെടുപ്പ് ; ഉച്ചയോടെ ഫല പ്രഖ്യാപനം - malayalam news
പുതിയ സ്‌പീക്കർ ഇന്ന് തന്നെ അധികാരമേൽക്കും. നിലവിൽ എൽ ഡി എഫിന് 99 ഉം യു ഡി എഫിന് 41 അംഗങ്ങളുമാണ് സഭയിലുള്ളത്
നിയമസഭ സ്‌പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്: വിജയം ഉറപ്പിച്ച് എൽഡിഎഫ്; ഉച്ചയോടെ ഫല പ്രഖ്യാപനം
ഉച്ചയോടെ ഫല പ്രഖ്യാപനമുണ്ടാകും. പുതിയ സ്‌പീക്കർ ഇന്ന് തന്നെ അധികാരമേൽക്കും. നിലവിൽ എൽ ഡി എഫിന് 99 ഉം യു ഡി എഫിന് 41 അംഗങ്ങളുമാണ് സഭയിലുള്ളത്. ഇടതുമുന്നണി സ്ഥാനാർഥി എ.എൻ.ഷംസീറിന് ജയം ഉറപ്പാണ്.
രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. ശേഷം വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. പുതിയ സ്‌പീക്കറുടെ പ്രസംഗത്തിനുപിന്നാലെ സഭ പിരിയും.
Last Updated : Sep 12, 2022, 10:09 AM IST