തിരുവനന്തപുരം:റേഷൻ വിതരണത്തിലെ തൂക്കത്തട്ടിപ്പ് ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി തിലോത്തമൻ. സംസ്ഥാനത്തെ മുഴുവൻ ഗോഡൗണുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിൽ എംഎൽഎ എൽദോ എബ്രഹാമിന്‍റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റേഷൻ വിതരണത്തിലെ തട്ടിപ്പ് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി തിലോത്തമൻ - കെകെ ശൈലജ
സംസ്ഥാനത്തെ മുഴുവൻ ഗോഡൗണുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കും
മന്ത്രി പി തിലോത്തമൻ
ഇതര സംസ്ഥാനക്കാരായ വിദ്യാർഥികൾക്ക് സംസ്ഥാനത്തെ സ്വകാര്യ സ്വാശയ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാലിത് കേരളത്തിലെ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക സഭയിൽ പ്രകടിപ്പിച്ചു. ഇതിന് ഈ വർഷത്തെ മെഡിക്കൽ പ്രവേശന നടപടികൾ അവസാനിച്ച ശേഷമേ വ്യക്തമാകൂ എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
Last Updated : Jun 27, 2019, 2:19 PM IST