കേരളം

kerala

ETV Bharat / state

വാളയാർ പീഡനം; പ്രതിപക്ഷം നിയമസഭ സ്‌തംഭിപ്പിച്ചു - opposition party on assembly

സിബിഐ അന്വേഷണം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം നിയമസഭ സ്‌തംഭിപ്പിച്ചത്.

വാളയാർ പീഡനക്കേസിൽ നിയമസഭ സ്‌തംഭനം

By

Published : Oct 28, 2019, 3:50 PM IST

Updated : Oct 28, 2019, 5:31 PM IST

തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ ബഹളത്തിൽ നിയമസഭ സ്‌തംഭിച്ചു. കേസിലെ ഇരകൾക്ക് മരണാനന്തരമെങ്കിലും നീതി ലഭ്യമാക്കുന്നതിന് സിബിഐ അന്വേഷണമുൾപ്പെടെ സർക്കാരിന്‍റെ പരിഗണനയിലാണെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്‌തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

വാളയാർ പീഡനം; പ്രതിപക്ഷം നിയമസഭ സ്‌തംഭിപ്പിച്ചു
കേസ് അട്ടിമറിക്കു പിന്നിൽ കേരളത്തിന്‍റ ഭരണ പാർട്ടിയുടെ കറുത്ത കരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഒമ്പതും പതിമൂന്നും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവർ പാട്ടും പാടി നടക്കുകയാണ്. ഇവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് എന്തു വിലയാണുള്ളതെന്ന് ഇതു സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പിൽ ചോദിച്ചു.
Last Updated : Oct 28, 2019, 5:31 PM IST

ABOUT THE AUTHOR

...view details