കേരളം

kerala

ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ വനിത എംഎൽഎമാർ, ഭരണപക്ഷ നേതാക്കൾ ആക്രമിച്ചിരുന്നെന്ന് പരാതി

ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം 29ന് വാദം പരിഗണിക്കും

Court News  നിയമസഭാ കൈയ്യാങ്കളി കേസ്  തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ വനിത എംഎൽഎമാർ  മുൻ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രസംഗം  ബിജിമോൾ ഗീതാ ഗോപി എന്നിവരാണ് ഹർജി നൽകിയത്
നിയമസഭാ കയ്യാങ്കളി കേസ്

By

Published : May 19, 2023, 7:21 AM IST

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ വനിത എംഎൽഎമാർ. ബിജിമോൾ, ഗീത ഗോപി എന്നീ വനിത എംഎൽഎമാരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിലെ നിയമ സാധ്യതയെക്കുറിച്ച് ഈ മാസം 29ന് വാദം പരിഗണിക്കും.

സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎൽഎമാർ തങ്ങളെയും ആക്രമിച്ചിരുന്നു എന്നാണ് ഹർജിക്കാരുടെ വാദം. നിയമസഭ കയ്യാങ്കളി നടന്ന ദിവസം തന്നെ പൊലീസിൽ പരാതിപ്പെട്ടെന്നും എന്നാൽ നടപടിയുണ്ടായില്ല എന്നുമാണ് പരാതി. കേസിന്‍റെ വിചാരണ തീയതി തീരുമാനിക്കുന്നതിന് വേണ്ടി കേസ് കോടതി മാറ്റിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഹർജി എന്നത് ശ്രദ്ധേയമാണ്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് പൊലീസ് കേസ്.

ABOUT THE AUTHOR

...view details