തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും. സഭയില്‍ രാവിലെ ഒമ്പതിനാണ് വോട്ടെടുപ്പ്. തൃത്താലയില്‍ നിന്നുള്ള സിപിഎം അംഗം എം.ബി.രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസിലെ പി.സി.വിണുനാഥും മത്സരിക്കുന്നുണ്ട്. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹിമിന്റെ അധ്യക്ഷതയിലാണ് വോട്ടടുപ്പ്. തുടര്‍ന്ന് വോട്ടെണ്ണി പ്രോടേം സ്പീക്കര്‍ വിജയിയെ പ്രഖ്യാപിക്കും.
മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവും ചേര്‍ന്ന് സ്പീക്കറെ ഇരിപ്പിടത്തിലേക്കാനയിക്കും. സ്പീക്കര്‍ ചുമതലയേല്‍ക്കുന്നതോടെ പ്രോടേം സ്പീക്കര്‍ പദം ഇല്ലാതാകും. ഭരണ പക്ഷത്തിന് 99ഉം പ്രതിപക്ഷത്തിന് 41ഉം അംഗങ്ങളാണുള്ളത്. അതിനാല്‍ വെല്ലുവിളികളേതും ഇല്ലാതെയാണ് എം.ബി.രാജേഷ് മത്സരിക്കുന്നത്.