തിരുവനന്തപുരം:ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം പരിഹരിക്കുന്നതിന് നിയമനിർമാണം ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമവായത്തിലൂടെ തർക്കങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമം. ഇരുസഭകളുടെയും പ്രതിനിധികളുമായി സർക്കാർ നടത്തിയ ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയായിരുന്നു.
സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി - പിണറായി വിജയൻ
സമവായത്തിലൂടെ തർക്കങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമം
സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് പിണറായി വിജയൻ
നിർഭാഗ്യവശാൽ ഒരുഘട്ടത്തിൽ ഒരു കൂട്ടർ ചർച്ചയിൽ നിന്ന് ഒഴിവായി. എന്നാൽ സർക്കാർ പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്ത് ചെയ്യാൻ പറ്റുമെന്നത് പരിശോധിച്ച് തീരുമാനിക്കും. എല്ലാ ക്രൈസ്‌തവ സഭാ അധ്യക്ഷന്മാരുമായും സർക്കാർ ചർച്ചകള്‍ നടത്തിയിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ച് സർക്കാർ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Jan 1, 2021, 8:28 PM IST