തിരുവനന്തപുരം:സ്വകാര്യ ലാബുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആർടിപിസിആർ പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിനോട് വിമുഖത കാണിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലാബുകള്‍ക്ക് മുന്നറിയിപ്പ്, സർക്കാർ നിശ്ചയിച്ച നിരക്കിനോട് വിമുഖതയെങ്കില്‍ നടപടിയെന്ന് മുഖ്യമന്ത്രി - cm on lab rtpcr
സർക്കാർ നിശ്ചയിച്ച നിരക്കിൽ പരിശോധന നടത്താൻ ലാബുകൾ തയ്യാറാകണം. വിശദമായ പഠനത്തിന് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി.
എല്ലാ ലാബുകളും സഹകരിക്കണം. പരിശോധന നടത്തില്ല എന്ന നിലപാട് ഇത്തരം ഒരു ഘട്ടത്തിൽ എടുക്കാൻ പാടില്ല. ഇത് അസാധാരണ സാഹചര്യമാണ്. ലാഭം ഉണ്ടാക്കാനുള്ള സന്ദർഭമല്ലെന്ന് മനസിലാക്കണം. സർക്കാർ നിശ്ചയിച്ച നിരക്കിൽ പരിശോധന നടത്താൻ ലാബുകൾ തയാറാകണം.
വിശദമായ പഠനത്തിന് ശേഷമാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്. 240 രൂപയാണ് ആർടിപിസിഅറിന് ചെലവ് വരുന്നത്. മനുഷ്യ വിഭവശേഷി കൂടി പരിഗണിച്ചാണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.