കേരളം

kerala

ETV Bharat / state

ക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകി ഇടത് പ്രകടന പത്രിക - Pinarai manifesto

വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യമുയർത്തിയാണ് ഇടതു മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്

LDF manifesto in local body lelction  Pinarai manifesto  kerala LDF manifesto
ക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകി ഇടത് പ്രകടന പത്രിക

By

Published : Nov 23, 2020, 8:58 PM IST

Updated : Nov 23, 2020, 10:31 PM IST

തിരുവനന്തപുരം: 10 ലക്ഷം തൊഴിലവസരങ്ങളുൾപ്പെടെ ജനക്ഷേമ പദ്ധതികൾ ഉൾപ്പെടുത്തി ഇടതു മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. വികസനത്തിന് ഒരു വോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യമുയർത്തിയാണ് ഇടതു മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

ക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകി ഇടത് പ്രകടന പത്രിക

തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതാണ് പ്രധാന വാഗ്‌ദാനം. ജനുവരി ഒന്നു മുതൽ ക്ഷേമപെൻഷൻ 1500 രൂപയായി ഉയർത്തും. 60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ നൽകും. കൊവിഡ് വാക്സിൻ ഫലപ്രദമായി ജനങ്ങൾക്ക് ലഭ്യമാക്കും. കാർഷികേതര മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. തൊഴിൽ സംരംഭങ്ങൾക്കായി 5000 കോടി രൂപ എല്ലാ ഏജൻസികളും ചേർന്ന് അഞ്ചുവർഷം കൊണ്ട് വായ്‌പ നൽകും. തൊഴിലുറപ്പ് പദ്ധതിയിൽ ചുരുങ്ങിയത് മൂന്നു ലക്ഷം പേർക്ക് കൂടി തൊഴിൽ നൽകും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജനുവരി ഒന്നിന് ക്ഷേമനിധി നിലവിൽ വരും. 75 ദിവസം തൊഴിലെടുത്തവർക്ക് ഫെസ്റ്റിവൽ അലവൻസ് നൽകും. ആംബുലൻസ് സൗകര്യം എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഉറപ്പുവരുത്തും. ഇത്തരത്തിലുള്ള ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചാണ് ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.

എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ മന്ത്രി എ.കെ ശശീന്ദ്രൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ വികസനത്തെ തകർക്കാനുള്ള ഗൂഢാലോചനയാണ് കിഫ്ബിയിൽ നടക്കുന്നതെന്നും ഈ ഗൂഢാലോചനയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും വിജയരാഘവൻ പറഞ്ഞു.

Last Updated : Nov 23, 2020, 10:31 PM IST

ABOUT THE AUTHOR

...view details