തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഉജ്ജ്വല വിജയം ഇടതു മുന്നണി ഇന്ന് ആഘോഷിക്കും. ഇന്ന് വിജയദിനം ആഘോഷിക്കാന്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തു. കൊവിഡ് കാലമായതിനാല്‍ വീടുകളില്‍ ആഘോഷം സംഘടിപ്പിക്കാനാണ് ഇടതു മുന്നണിയുടെ തീരുമാനം.
എല്‍.ഡി.എഫിന്‍റെ വിജയാഘോഷം ഇന്ന് - kerala election 2021
കേരളത്തില്‍ ആദ്യമായി തുടര്‍ഭരണമെന്ന റെക്കോഡ് സ്വന്തമാക്കിയെങ്കിലും കൊവിഡ് മഹാമാരിയില്‍ ആഘോഷത്തിന് തിളക്കം കുറവായിരുന്നു. വിജയാഘോഷ ദിനത്തിലൂടെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനാണ് മുന്നണിയുടെ ശ്രമം
വൈകുന്നേരം ഏഴ് മണിക്ക് വീടുകളില്‍ നേതാക്കളും പ്രവര്‍ത്തകരും വിജയ ദീപം തെളിയിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ആഘോഷം. കുടുംബാഗങ്ങള്‍ക്കിടയില്‍ മാത്രം മധുരം പങ്കുവയ്ക്കാനും ഇടതുമുന്നണി നിര്‍ദേശിച്ചിട്ടുണ്ട്.
തുടര്‍ഭരണമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും അത് വലിയ രീതിയില്‍ ആഘോഷിക്കാന്‍ ഇടതുമുന്നണിക്ക് കൊവിഡ് കാലമായതിനാല്‍ കഴിഞ്ഞിരുന്നില്ല. വീടുകളിലെ ആഘോഷത്തിലൂടെ ഇത് മറികടക്കാനാണ് എല്‍ഡിഎഫ് ശ്രമം. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ആഘോഷം പൂര്‍വ്വം നടത്താനുള്ള നീക്കത്തിലാണ് എല്‍ഡിഎഫ്. അതുകൊണ്ട് തന്നെയാണ് സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് നിയന്ത്രണ വിധേയമാക്കിയ ശേഷം മതിയെന്ന് മുന്നണി തീരുമാനിച്ചിരിക്കുന്നത്.