കേരളം

kerala

ETV Bharat / state

LDF Front Meeting: എൽഡിഎഫ് മുന്നണി യോഗം ഇന്ന്; മുഖ്യ അജണ്ടയായി കേന്ദ്രത്തിനെതിരായ പ്രതിഷേധ പരിപാടികൾ, മന്ത്രിസഭ പുനസംഘടന ചർച്ചയാകില്ല - LDF Convenor EP Jayarajan

Agenda of LDF Front Meeting: മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട് സഖ്യകക്ഷികൾ സമ്മർദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. എന്നാൽ മന്ത്രിസഭ പുനസംഘടന നേരത്തെ ചർച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് നേതൃത്വം.

Left Front meeting today in Thiruvananthapuram  LDF Front Meeting  എൽഡിഎഫ് മുന്നണി യോഗം ഇന്ന്  എൽഡിഎഫ് മുന്നണി യോഗം  തിരുവനന്തപുരം  LDF news  മന്ത്രിസഭ പുനസംഘടന ചർച്ചയാകില്ല  Agenda of LDF Front Meeting  LDF Convenor EP Jayarajan  എൽഡിഎഫ് മുന്നണി യോഗത്തിന്‍റെ അജണ്ട
Left Front meeting today in Thiruvananthapuram

By ETV Bharat Kerala Team

Published : Sep 20, 2023, 10:27 AM IST

തിരുവനന്തപുരം :മന്ത്രിസഭ പുനസംഘടന ചർച്ചകൾക്കിടയിൽ എൽഡിഎഫ് മുന്നണി യോഗം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം ചേരുക (Left Front meeting today in Thiruvananthapuram). മന്ത്രിസഭ പുനസംഘടന നടത്തുമ്പോൾ പ്രാതിനിധ്യം ആവശ്യപ്പെട്ട് ഘടകകക്ഷികൾ കത്ത് നൽകിയതിന് ശേഷം ആദ്യം ചേരുന്ന യോഗമാണിത്. നേരത്തെ നിശ്ചയിച്ച ധാരണ പ്രകാരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിൽ എത്തുക. എന്നാൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഘടകകക്ഷികളായ എൻസിപിയും എൽജെഡിയും രംഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം മന്ത്രിസഭ പുനസംഘടന (Reorganization of the Cabinet) യോഗത്തിന്‍റെ അജണ്ടയല്ലെന്നും കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടികളാണ് മുഖ്യ അജണ്ട എന്നുമാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ (LDF Convenor EP Jayarajan) മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടാതെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലവും യോഗത്തിൽ വിലയിരുത്താനാണ് സാധ്യത.

എൽഡിഎഫ് ധാരണപ്രകാരം, രണ്ടര വർഷത്തിനുശേഷം നവംബറിൽ പുനസംഘടന നടക്കുമ്പോൾ ഐഎൻഎല്ലിന്‍റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്‍റെ ആന്‍റണി രാജുവും മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്നും പകരം കോൺഗ്രസ് (ബി)യുടെ കെ ബി ഗണേഷ് കുമാറും ഇന്ത്യൻ കോൺഗ്രസ് (എസ്)ന്‍റെ രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിൽ എത്തണം എന്നുമാണ്. മന്ത്രിസഭ പുനസംഘടന വാർത്തകൾക്ക് പിന്നാലെയാണ് എൽഡിഎഫിലെ മുന്നണികൾ മന്ത്രി സഭയിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി എത്തിയത്. അഞ്ചുതവണ എംഎൽഎയായ തന്നെ മന്ത്രിയാക്കണമെന്ന് കോവൂർ കുഞ്ഞുമോനും മന്ത്രിസഭ പുനസംഘടന എൻഎസ്‌പിക്കും ബാധകമാണെന്ന് തോമസ് കെ തോമസും വാദിച്ചു.

കെപി മോഹനനെ മന്ത്രിയാക്കണമെന്ന് എൽജെഡിയും മാത്യു തോമസിനായി ജെഡിഎസിലെ ഒരു വിഭാഗവും ആവശ്യമുയർത്തിയിട്ടുണ്ട്. എന്നാൽ മന്ത്രിസഭ പുനസംഘടന വാർത്ത മാധ്യമസൃഷ്‌ടി മാത്രമാണെന്നാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചത്. മന്ത്രി വീണ ജോർജിനെ സ്‌പീക്കർ സ്ഥാനത്തേക്കും നിലവിലെ സ്‌പീക്കർ എഎൻ ഷംസീറിനെ ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് മാറ്റുമെന്നും അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു.

എന്നാൽ ഇതുസംബന്ധിച്ച് യാതൊരു ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല. ആരോഗ്യ മന്ത്രിയെ മാറ്റുമെന്ന് പ്രചരണം നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള നീക്കമാണെന്നായിരുന്നു ഇതുസംബന്ധിച്ച് വീണ ജോർജിന്‍റെ പ്രതികരണം. വാർത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെ ആണെന്നായിരുന്നു ഷംസീറും പ്രതികരിച്ചത്.

സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ നാളെ രാവിലെ 10.30 ന് രാജ്ഭവന് മുന്നിലാണ് എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുക.

ABOUT THE AUTHOR

...view details