കേരളം

kerala

ETV Bharat / state

കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇടതുമുന്നണി

പ്രത്യക്ഷ പ്രതിഷേധത്തിന് ഭാഗമായി സംസ്ഥാന വ്യാപകമായി നാളെ ഇടതുമുന്നണി ജനകീയ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിഷേധം  കേന്ദ്ര ഏജൻസികൾക്കെതിരെ എൽഡിഎഫ് പ്രതിഷേധം  ഇടതുമുന്നണി പ്രതിഷേധം  കേന്ദ്ര ഏജൻസികൾക്കെതിരെ ഇടതുമുന്നണി  Left Front against central agencies  kerala Left Front against central agencies  ldf protest against central agencies  kerala ldf protest against central agencies
എ. വിജയരാഘവൻ

By

Published : Nov 15, 2020, 11:59 AM IST

തിരുവനന്തപുരം:സ്വർണക്കടത്ത് അടക്കമുള്ള വിവാദങ്ങളിൽ മങ്ങലേറ്റ പ്രതിച്ഛായയെ മറികടക്കാനുള്ള സജീവ ശ്രമത്തിലാണ് ഇടതുമുന്നണി. ഇതിന്‍റെ ഭാഗമായി ദേശീയ ഏജൻസികൾക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.

സംസ്ഥാനത്തിൻ്റെ ഫെഡറൽ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന പ്രചരണം മുന്നോട്ടു വെച്ചാകും പ്രതിഷേധം സംഘടിപ്പിക്കുക. സംസ്ഥാനത്തിന്‍റെ സ്വപ്‌ന പദ്ധതികളെയും വികസനത്തെയും തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും കോൺഗ്രസ് ഇതിന് കൂട്ടുനിൽക്കുന്നുമാണ് എൽഡിഎഫ് ആരോപിക്കുന്നത്.

ലൈഫ് മിഷൻ, കെ-ഫോൺ തുടങ്ങി നാല് പദ്ധതികളുടെ മുഴുവൻ രേഖകളും ആവശ്യപ്പെട്ട എൻഫോഴ്സ്മെന്‍റ് നടപടിക്കെതിരായ സിഎജി കരട് റിപ്പോർട്ട് മുൻനിർത്തിയാകും പ്രതിഷേധം. ഇതിന്‍റെ ഭാഗമായാണ് ധനമന്ത്രി തോമസ് ഐസക് നേരിട്ട് സിഎജി സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്നുവെന്ന ആക്ഷേപവുമായി രംഗത്തെത്തിയത്. ഈ വിവാദങ്ങളെല്ലാം നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് എൽഡിഎഫ് തീരുമാനം. പ്രത്യക്ഷ പ്രതിഷേധത്തിന് ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി ഇടതുമുന്നണി ജനകീയ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ട് അടിസ്ഥാനത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 25 ലക്ഷത്തോളം പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ അറിയിച്ചു. പ്രമുഖ ഇടതു നേതാക്കൾ എല്ലാം വിവിധ ഇടങ്ങളിലായി പ്രതിഷേധത്തിൽ പങ്കെടുക്കും. നാളെ വൈകിട്ട് അഞ്ചിനാണ് ജനകീയ പ്രതിഷേധം.

ABOUT THE AUTHOR

...view details