കേരളം

kerala

ETV Bharat / state

കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം, ഒറ്റ എംഎല്‍എ കക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടണം

സിപിഎമ്മിന് മുഖ്യമന്ത്രിയുള്‍പ്പെടെ 13 മന്ത്രിസ്ഥാനം ലഭിക്കും. മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐക്ക് നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാകും ലഭിക്കുക. സ്പീക്കര്‍ പദവിയും സിപിഎം തന്നെ കൈവശം വയ്ക്കും.

LDF Completes discussion  LDF complets discussion  ഇടതു മുന്നണി ചർച്ചകൾ  ഘടകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കി  മന്ത്രിമാരെ നിശ്ചയിച്ചു സിപിഎം വാർത്ത  പിണറായിയുടെ രണ്ടാമത്തെ സർക്കാർ  എൽഡിഎഫ് ചർച്ച വാർത്ത  സിപിഎമ്മിന് 13 മന്ത്രിസ്ഥാനം  എൽഡിഎഫ് മന്ത്രിസഭ വാർത്ത  ഇടതു മുന്നണി ചർച്ചകൾ  ചീഫ് വിപ്പ് സ്ഥാനവും സിപിഎം പരിഗണനയിൽ  pinarayi cabinet news  pinarayi government ministers  LDF government news  pinarayi government
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇടതു മുന്നണി; പ്രഖ്യാപനം നാളെ

By

Published : May 16, 2021, 2:18 PM IST

Updated : May 16, 2021, 2:26 PM IST

തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളാണ് പൂര്‍ത്തിയാക്കിയത്. സിപിഎമ്മിന് മുഖ്യമന്ത്രിയുള്‍പ്പെടെ 13 മന്ത്രിസ്ഥാനം ലഭിക്കും. സ്പീക്കര്‍ പദവിയും സിപിഎം തന്നെ കൈവശം വയ്ക്കും. മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐക്ക് നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാകും ലഭിക്കുക.

കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം, ഒറ്റ എംഎല്‍എ കക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടണം

സിപിഐയുടെ കൈവശമുള്ള ചീഫ് വിപ്പ് സ്ഥാനം വിട്ട് നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ലഭിക്കും. എന്‍സിപി, ജെഡിഎസ് എന്നിവര്‍ക്ക് ഒരോ മന്ത്രി സ്ഥാനവും ലഭിക്കും. ഒരു എം.എല്‍.എ മാത്രമുള്ള കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ് എന്നീ ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന നിര്‍ദേശമണ് സിപിഎം മുന്നോട്ട് വച്ചതെന്നാണ് സൂചന.

നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ചും വകുപ്പ് സംബന്ധിച്ചും അന്തിമ രൂപമാകും. രണ്ട് മന്ത്രിസ്ഥാനം എന്ന നിലപാടില്‍ കേരളകോണ്‍ഗ്രസ് എം ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയിലും ഉറച്ചു നിന്നു. എന്നാല്‍ സിപിഎം ഇത് അഗീകരിച്ചില്ല. ചര്‍ച്ചകള്‍ തുടരുകയാണെന്നും നാള തീരുമാനമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

മന്ത്രി സ്ഥാനം ഉറപ്പിച്ച എന്‍സിപി, ജെഡിഎസ് എന്നിവരില്‍ ആര് മന്ത്രിയാകുമെന്നത് ചര്‍ച്ച ചെയ്‌ത തീരുമാനിക്കുമെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. ഇടതുമുന്നണിയിലെ ഘടകക്ഷികളില്‍ എല്‍ജെഡിക്ക് മാത്രമാണ് മന്ത്രി സ്ഥാനമില്ലാത്തത്. മന്ത്രിസ്ഥാനത്തിനുവേണ്ടി ശക്തമായ ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ എല്‍ജെഡി ഉന്നയിച്ചു. എന്നാല്‍ രണ്ട് ജനതാ പാര്‍ട്ടികളും ലയിക്കണമെന്ന നിലപാട് സിപിഎം ആവര്‍ത്തിക്കുകയാണ് ചെയ്‌തത്. എന്നാല്‍ പ്രതീക്ഷയുണ്ടെന്നായിരുന്നു ശ്രേയാംസ് കുമാര്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിച്ചത്. മെയ് 20നാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.

Last Updated : May 16, 2021, 2:26 PM IST

ABOUT THE AUTHOR

...view details